മതപരിവര്‍ത്തനം ഏറ്റവും കൂടുതല്‍ നടത്തുന്നത് ക്രിസ്ത്യന്‍ സമുദായം; നര്‍കോട്ടിക് ജിഹാദ് എന്തെന്ന് അറിയില്ല, ലവ് ജിഹാദ് പുതിയ കാര്യമല്ല; അവര്‍ ഒരു പെണ്ണിനെ കൊണ്ടുപോകുമ്പോള്‍ ക്രിസ്ത്യന്‍ സമുദായം ഒരു കുടുംബത്തെ ഒന്നടങ്കമാണ് കൊണ്ടുപോകുന്നത്; പാലാ ബിഷപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

ചേര്‍ത്തല: ലവ് ജിഹാദും മതപരിവര്‍ത്തനവും ഏറ്റവും കൂടുതല്‍ നടത്തുന്നത് ക്രിസ്ത്യന്‍ സമുദായമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലൗവ് ജിഹാദ് പുതിയ കാര്യമല്ല. വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഇക്കാര്യം താന്‍ പറഞ്ഞതാണ്. അന്ന് പറഞ്ഞപ്പോള്‍ തന്നെ വര്‍ഗീയവാദിയാക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലീംങ്ങള്‍ ഒരു പെണ്ണിനെ കൊണ്ടുപോകുമ്പോള്‍ ക്രിസ്ത്യന്‍ സമുദായം ഒരു കുടുംബത്തെ ഒന്നടങ്കമാണ് കൊണ്ടുപോകുന്നത്.

സംഘടിത വോട്ട് ബാങ്കിന് മുന്നില്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സാഷ്ടാംഗം പ്രണാമം നടത്തുകയാണ്. ജനാധിപത്യത്തില്‍ വോട്ടിനാണ് പ്രാധാന്യം. ന്യൂനപക്ഷ വിഭാഗം ദേശീയ രാഷ്ട്രീയപാര്‍ട്ടികളെയും മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ടെന്നും വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘടിത വോട്ട് ബാങ്കായി നിലകൊണ്ട് അധികാര രാഷ്ട്രീയത്തില്‍ പ്രവേശിച്ച് അര്‍ഹതപ്പെട്ടതും അതില്‍ കൂടുതലും ഈ വിഭാഗക്കാര്‍ വാരി കൊണ്ടു പോവുകയാണ്. ഈ സാഹചര്യത്തില്‍ മറ്റ് പിന്നാക്ക, പട്ടികജാതി-വര്‍ഗ സമുദായത്തിന് എന്ത് നീതി കൊടുത്തെന്ന് പരിശോധിക്കട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു.