
റിസോർട്ടിൽ ലഹരിപാർട്ടി; അഞ്ച് മലയാളികൾ അടക്കം 28 പേർ അറസ്റ്റിൽ; പിടിയിലായവരിൽ 4 മലയാളി പെൺകുട്ടികളും, 3 ആഫ്രിക്കൻ സ്വദേശികളും; പാർട്ടി ടിക്കറ്റ് വിറ്റത് ‘ഉഗ്രം’ എന്ന ആപ്പിലൂടെ
സ്വന്തം ലേഖകൻ
ബംഗളൂർ: റിസോർട്ടിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ചു നിശാ പാർട്ടി. അഞ്ച് മലയാളികൾ അടക്കം 28 പേർ അറസ്റ്റിൽ. പാർട്ടി സംഘടിപ്പിച്ച ബംഗളൂരു മലയാളി അഭിലാഷും മലയാളികളായ നാല് യുവതികളും അടക്കമുള്ളവരാണ് പിടിയിലായത്. മൂന്ന് ആഫ്രിക്കൻ സ്വദേശികളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
ഞായറാഴ്ച രാത്രിയിലാണ് അനേക്കലിലെ ഗ്രീൻവാലി റിസോർട്ടിൽ പാർട്ടി നടന്നത്. ഉഗ്രം എന്ന പേരിലുള്ള ആപ്പിലൂടെയായിരുന്നു പാർട്ടിക്കുള്ള ടിക്കറ്റ് വിറ്റത്. ബംഗളൂരുവിലെ ഐടി ജീവനക്കാരും കോളജും വിദ്യാർഥികളുമാണ് പാർട്ടിയിൽ പങ്കെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് നടത്തിയ റെയ്ഡിൽ നിരോധിത ലഹരിവസ്തുക്കൾ റിസോർട്ടിൽ നിന്ന് കണ്ടെത്തി. ഏഴു കാറും 16 ബൈക്കുകളും പോലീസ് പിടിച്ചെടുത്തു. അറസ്റ്റ് ചെയ്തവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുമെന്ന് അനേക്കൽ പോലീസ് അറിയിച്ചു.
ജെഡിഎസ് നേതാവ് ശ്രീനിവാസിൻറെ ഉടമസ്ഥതയിലുള്ളതാണ് ഗ്രീൻവാലി റിസോർട്ട്. ഇയാൾ ഒളിവിൽ പോയതായാണ് റിപ്പോർട്ട്.