play-sharp-fill
ഫ്രാങ്കോ മുളയ്ക്കലിന്റെ പീഢനകേസ് കൈകാര്യം ചെയ്യാൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചേക്കും

ഫ്രാങ്കോ മുളയ്ക്കലിന്റെ പീഢനകേസ് കൈകാര്യം ചെയ്യാൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചേക്കും

സ്വന്തം ലേഖകൻ

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പേരിലുള്ള പീഢനകേസ് കൈകാര്യം ചെയ്യാൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചേക്കും. ഈ ആവശ്യമുന്നയിച്ച് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട എസ്.ഒ.എസ്. പ്രത്യേക കോടതിയും സ്‌പെഷ്യൽ പ്രോസിക്യൂട്ടറും വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ പ്രത്യേക കോടതിയുടെ കാര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള നിർദേശമാണ് ലഭിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനുമായും ഇവർ വിശദമായി സംസാരിച്ചു.

വിചാരണ അനിശ്ചിതമായി നീളുന്നത് പ്രതികൾ സാക്ഷികളെ സ്വാധീനിക്കുന്നതിന് കാരണമാകുമെന്നും പരാതിക്കാരുടെ ജീവന് ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് എസ്.ഒ.എസ്. മുഖ്യമന്ത്രിയെ സമീപിച്ചത്. ഫ്രാങ്കോയ്‌ക്കെതിരേ നേരത്തേ മൊഴിനൽകിയ ഒരു വൈദികൻ ജലന്ധറിൽ മരിച്ച നിലയിൽ കാണപ്പെട്ടതും വിശദീകരിച്ചു. മുമ്പ് ജലന്ധർ രൂപതയിലെ ഒരു ഇടവക വികാരിയും കന്യാസ്ത്രീ സമൂഹത്തിന്റെ റെക്ടറുമായിരുന്നു ഇദ്ദേഹം. ഫ്രാങ്കോയ്ക്കെതിരേ പോലീസിന് മൊഴി നൽകിയതിനെത്തുടർന്ന് തരംതാഴ്ത്തി ഒരു റെസിഡന്റ് പ്രീസ്റ്റ് മാത്രമാക്കി. മൃതദേഹം പോലീസ് കാവലിൽ കേരളത്തിലെത്തിച്ച് പോസ്റ്റ്മോർട്ടം ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പി.സി. ജോർജിനെതിരേ നിയമസഭാ എത്തിക്‌സ് കമ്മിറ്റി നടപടിയെടുക്കണമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കണ്ട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം കമ്മിറ്റി ചെയർമാൻ എ. പ്രദീപ്കുമാർ എം.എൽ.എ.യ്ക്ക് നിവേദനം നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group