play-sharp-fill
ആര് എതിർത്താലും ആചാരങ്ങൾ തെറ്റില്ല; യുവമോർച്ച നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ

ആര് എതിർത്താലും ആചാരങ്ങൾ തെറ്റില്ല; യുവമോർച്ച നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ

സ്വന്തം ലേഖകൻ

ശബരിമല: ആര് എതിർത്താലും ആചാരങ്ങൾ തെറ്റില്ല എന്ന അടിക്കുറപ്പോടെയുള്ള യുവമോർച്ച നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ.


അയ്യപ്പ സ്വാമിയുടെ തുണ, എല്ലാം ഭംഗിയായി., ആര് എതിർത്താലും ആചാരങ്ങൾ തെറ്റില്ല. അത് വിശ്വാസമാണ്’. എന്ന അടിക്കുറിപ്പോടെ യുവമോർച്ച ആലപ്പുഴ ജില്ലാ സെക്രട്ടറി പ്രമോദ് കാരക്കാടിന്റെ പോസ്റ്റാണ് പത്മകുമാർ ഷെയർ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി.ജെ.പിയും ആർ.എസ്.എസും വിശ്വാസികളെ മുൻനിർത്തി കലാപത്തിന് ശ്രമിക്കുന്നുവെന്ന് സർക്കാറും ദേവസ്വം മന്ത്രി കടകംപള്ളിയും ആവർത്തിച്ച് പറയുമ്പോഴാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് യുവമോർച്ചാ നേതാവിന്റെ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. മുൻ കോന്നി എം.എൽ.എയും സി.പി.ഐ.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ പത്മകുമാർ ശബരിമലയെ മുതലെടുത്ത് രാഷ്ട്രീയം കളിക്കുന്ന സംഘപരിവാറിന് ചൂട്ടുപിടിക്കരുതെന്നാണ് ഇപ്പോൾ ഉയരുന്ന വിമർശനം.

ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച തുടരുകയാണെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോടതിയിൽ ഏതുരീതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന കാര്യത്തിൽ ചൊവ്വാഴ്ച തീരുമാനമെടുക്കും. വിഷയത്തെ വളരെ ഗൗരവത്തോടെയാണു ദേവസ്വം ബോർഡ് കാണുന്നത്.