പട്ടാപകൽ ജ്വല്ലറിയിൽനിന്ന് യുവതി വള മോഷ്ടിച്ചു; സിസിടിവിയിൽ കുടുങ്ങിയ യുവതിയെ അന്വേഷിച്ച് പോലീസ്
സ്വന്തം ലേഖകൻ
കൊച്ചി: പട്ടാപകൽ കൊച്ചിയിലെ ജ്വല്ലറിയിൽ നിന്ന് വള മോഷണത്തിൽ പ്രതിയായ യുവതിയെ തിരഞ്ഞ് പോലീസ്. ജ്വല്ലറിയിലെത്തിയ പെൺകുട്ടി, വള തിരയുകയെന്ന വ്യാജേനെ മോഷണം നടത്തുകയായിരുന്നു. സംശയം തോന്നാത്ത വിധത്തിലായിരുന്നു യുവതിയുടെ പെരുമാറ്റമെന്ന് കടയുടമ പറഞ്ഞു. യുവതി കടയിൽ നിന്നിറങ്ങിയ ശേഷം സ്വർണ്ണവള സൂക്ഷിച്ചിരുന്ന ട്രേയുടെ ഭാരം നോക്കിയപ്പോഴായിരുന്നു സ്വർണ്ണം മോഷ്ടിച്ചതായി തിരിച്ചറിഞ്ഞത്. സെയിൽസ് മാൻ ഇല്ലാത്ത സമയത്ത് വള മോഷ്ടിച്ച് ബാഗിലേക്ക് വെച്ച യുവതി പിന്നീട് ഫോണിൽ അമ്മയെ വിളിച്ചു വരാം എന്നു പറഞ്ഞ് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. മോഷണം സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സിസിടിവി ദൃശ്യം താഴെ കാണാം:
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0