ബിഡിജെഎസ് പിന്തുണയോടെ ഇടുക്കിയിലെ കരുണാപുരം പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തു; എല്‍ഡിഎഫ് ഭരണ സമിതിയെ കോണ്‍ഗ്രസ് അവിശ്വാസത്തിലൂടെ പുറത്താക്കി

Spread the love

സ്വന്തം ലേഖകന്‍

ഇടുക്കി: കരുണാപുരം പഞ്ചായത്തില്‍ യുഡിഎഫ് ഭരണം പിടിച്ചെടുത്തു. ബിഡിജെഎസ് അംഗം പി.ആര്‍ ബിനുവിന്റെ പിന്തുണയോടെയാണ് വിജയം. നിലവിലുണ്ടായിരുന്ന എല്‍ഡിഎഫ് ഭരണ സമിതിയെ കോണ്‍ഗ്രസ് അവിശ്വാസത്തിലൂടെ പുറത്താക്കിയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വന്നത്. 17ല്‍ ഒമ്പത് വോട്ടുകള്‍ നേടി കോണ്‍ഗ്രസിലെ മിനി പ്രിന്‍സ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ പ്രസിഡന്റ് എല്‍ഡിഎഫിലെ വിന്‍സി വാവച്ചന്‍ ആണ് പരാജയപ്പെട്ടത്.

ബിഡിജെഎസ് അംഗമായ പി ആര്‍ ബിനുവിന്റെ പിന്തുണയോടെയാണ് അവിശ്വാസവും പാസായത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് അംഗം പി ആര്‍ ബിനു ആയിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ടി സാലിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group