സു​പ്രീം കോ​ട​തി വി​ധി മ​റി​ക​ട​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ന്നു; സർക്കാർ കോ​ട​തി​യു​ടെ ക്ഷ​മ പ​രീ​ക്ഷി​ക്കു​വാ​ണോ? കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സു​പ്രീം കോ​ട​തി

സു​പ്രീം കോ​ട​തി വി​ധി മ​റി​ക​ട​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ന്നു; സർക്കാർ കോ​ട​തി​യു​ടെ ക്ഷ​മ പ​രീ​ക്ഷി​ക്കു​വാ​ണോ? കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സു​പ്രീം കോ​ട​തി

സ്വന്തം ലേഖകൻ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി വി​ധി മ​റി​ക​ട​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ന്ന​തിനെ രൂ​ക്ഷ വി​മ​ർ​ശിച്ച് സു​പ്രീം കോ​ട​തി. സ​ർ​ക്കാ​ർ കോ​ട​തി​യു​ടെ ക്ഷ​മ പ​രീ​ക്ഷി​ക്കു​വാ​ണോ​യെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചോ​ദി​ച്ചു. ട്രൈബ്യൂണൽ റിഫോംസ് ആക്‌ട് ചോദ്യം ചെയ്‌തുള‌ള ഹർജികൾ പരിഗണിക്കവെയാണ് സുപ്രീംകോടതി കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തിയത്.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ട്രിബ്യൂണലുകളിലെ ചെയർമാന്റെയും അംഗങ്ങളുടെയും ഒഴിവുകൾ ഉടൻ നികത്തുമെന്ന് സർക്കാർ കോടതിക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇന്ന് കേസ് പരിഗണനയ്ക്കെടുത്തപ്പോൾ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണലിൽ മാത്രമാണ് നിയമനം നടത്തിയതെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇതാണ് കോടതിയുടെ രൂക്ഷ വിമർശനത്തിന് വഴിവെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെയർമാനും അംഗങ്ങളും ഇല്ലാത്തതിനാൽ പല ട്രിബ്യൂണലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തിക രംഗത്തെ പ്രധാനപ്പെട്ട എൻസിഎൽടി, എൻസിഎൽഎടിയിൽ പോലും പല ഒഴിവുകളും നികത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി ജഡ്ജിമാർ നേതൃത്വംനൽകുന്ന സമിതികൾ നൽകുന്ന നിയമന ശുപാർശകളിൽ പോലും സർക്കാർ തീരുമാനം എടുക്കുന്നില്ല. ഐ ബി യുടെ ക്‌ളിയറൻസ് ലഭിച്ച വ്യക്തികളെയാണ് സുപ്രീം കോടതി ജഡ്ജിമാരുടെ സമിതികൾ ശുപാർശ ചെയ്തത്.

കോടതി ജഡ്ജിമാരെ പോലും സർക്കാർ വിശ്വസിക്കുന്നില്ലേ എന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ ആരാഞ്ഞു. എന്നാൽ കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സുപ്രീം കോടതി ജഡ്ജി നിയമനം സംബന്ധിച്ച കൊളീജിയം ശുപാർശയിൽ ഒരാഴ്ച്ചയ്ക്കുള്ളിൽ സർക്കാർ തീരുമാനം എടുത്തിട്ടുള്ളതാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

രാജ്യത്തെ 19 ട്രിബ്യൂണലുകളിൽ നിലവിൽ അധ്യക്ഷന്മാരില്ല. ജുഡീഷ്യൽ അംഗങ്ങളുടെ 110 ഒഴിവുകളും സാങ്കേതിക അംഗങ്ങളുടെ 111 ഒഴിവുകളുമാണ് ഉള്ളത്. ഇതിൽ പരമാവധി ഒഴിവുകൾ അടുത്ത തിങ്കളാഴ്ചയ്ക്കകം നികത്തണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. രാ​ജ്യ​ത്തെ വി​വി​ധ ട്രൈ​ബ്യു​ണ​ലു​ക​ളി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്താ​ത്ത​തി​ൽ കേ​ന്ദ്ര​ത്തി​നെ​തി​രേ സു​പ്രീം കോ​ട​തി നേ​ര​ത്തേ​യും വി​മ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

ട്രൈബ്യൂണലുകളിൽ നിയമനം നേടുന്നവരുടെ കാലാവധി, പ്രായപരിധി, ആനുകൂല്യങ്ങൾ എന്നിവയെല്ലാം നിജപ്പെടുത്തിക്കൊണ്ട് കേന്ദ്ര സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നിരുന്നു. ഇതിൽ ചില വകുപ്പുകൾ നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കണ്ടെത്തി സുപ്രീംകോടതി റദ്ദാക്കി.

എന്നാൽ ഈ നിയമ വിരുദ്ധമെന്ന് കണ്ടെത്തിയ വകുപ്പുകൾ ചേർത്ത് തന്നെ ഒരു നിയമം കേന്ദ്ര സർക്കാർ കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ കൊണ്ടുവന്നു. ഇതാണ് ട്രൈബ്യൂണൽ റിഫോംസ് ആക്‌ട്.