പാക് സൈന്യത്തിന്റെ പിന്തുണ; പഞ്ച്ശീർ പ്രവിശ്യയുടെ പൂർണ നിയന്ത്രണം പിടിച്ചെടുത്തതായി താലിബാൻ; പ്രതികരിക്കാതെ പ്രതിരോധസേന

പാക് സൈന്യത്തിന്റെ പിന്തുണ; പഞ്ച്ശീർ പ്രവിശ്യയുടെ പൂർണ നിയന്ത്രണം പിടിച്ചെടുത്തതായി താലിബാൻ; പ്രതികരിക്കാതെ പ്രതിരോധസേന

സ്വന്തം ലേഖകൻ

കാബൂൾ: അഫ്ഗാനിസ്താനിലെ പഞ്ച്ശീർ പ്രവിശ്യയുടെ പൂർണ നിയന്ത്രണം പിടിച്ചെടുത്തതായി താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ്. പഞ്ച്ശീർ ഗവർണറുടെ ഓഫീസിന് മുന്നിൽ നിൽക്കുന്ന താലിബാൻ നേതാക്കളുടെ ചിത്രം സമൂഹമാദ്ധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഗവർണർ ഓഫീസിൽ താലിബാൻ പതാക ഉയർത്തി. എന്നാൽ പ്രതിരോധ സേനയുടെ തലവനായ അഹ്മദ് മസൂദ് താലിബാന്റെ അവകാശവാദത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. പഞ്ച്ശീർ താഴ്‌വരയുടെ തലസ്ഥാനമായ ബസറാക്ക് കീഴടക്കിയതായി താലിബാൻ മുൻപ് അറിയിച്ചിരുന്നു. തങ്ങളുടെ ഭാഗത്ത് നിരവധി പേർക്ക് ആൾനാശമുണ്ടായതായി പ്രതിരോധ സേനയും അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവിശ്യയിലെ പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സും ജില്ലാ കേന്ദ്രവും കീഴടക്കിയതായി താലിബാൻ അറിയിച്ചു. എന്നാൽ ആയിരക്കണക്കിന് താലിബാൻ സേനാംഗങ്ങളെ തടവിലാക്കിയതായി പ്രതിരോധ സേന മേധാവി അഹ്‌മദ് മസൂദ് അവകാശപ്പെട്ടിരുന്നു.

പ്രതിരോധ സേനയുടെ നിയന്ത്രണത്തിലുള്ള അവശേഷിക്കുന്ന ഒരേയൊരു മേഖലയായിരുന്നു പഞ്ച്ശീർ പ്രവിശ്യ. പാകിസ്താൻ സൈന്യത്തിന്റെ പിന്തുണയോടെയാണ് താലിബാൻ പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ടുകൾ. ശക്തമായ ചെറുത്തുനില്പാണ് പഞ്ച്ശീറിൽ നിന്നും താലിബാന് നേരിടേണ്ടി വന്നത്.

അതേസമയം പ്രതിരോധ സേന തലവൻ അഹ്‌മദ് മസൂദും അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റും പ്രതിരോധ സേനയോടൊപ്പം താലിബാനെ നേരിടുന്നവരിൽ പ്രധാനിയായ അമ്റുള്ള സലെയും ഇപ്പോൾ ഒളിവിലാണ്. താലിബാന് കീഴടങ്ങിയിട്ടില്ലെന്നും പോരാട്ടും തുടരുമെന്നുമാണ് ഇവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പുറത്തുവിടുന്ന വിവരം.