നിമിഷ ഫാത്തിമയെയും കുഞ്ഞിനേയും ഇന്ത്യയിൽ എത്തിക്കണം; പൗരന്മാരുടെ അവകാശ സംരക്ഷണം ഉറപ്പാക്കണം; ബിന്ദു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന്‌ പരിഗണിക്കും

നിമിഷ ഫാത്തിമയെയും കുഞ്ഞിനേയും ഇന്ത്യയിൽ എത്തിക്കണം; പൗരന്മാരുടെ അവകാശ സംരക്ഷണം ഉറപ്പാക്കണം; ബിന്ദു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന്‌ പരിഗണിക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം : നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരികെ ഇന്ത്യയിലെത്തിക്കണമെന്നാവശ്യപ്പെട്ട് നിമിഷയുടെ അമ്മ ബിന്ദു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ത്യ പങ്കാളിയായിട്ടുള്ള അന്താരാഷ്ട ഉടമ്പടികളിലുള്‍പ്പെടെ പൗരന്മാരുടെ അവകാശ സംരക്ഷണം ഉറപ്പാക്കണമെന്നുണ്ടെങ്കിലും അവയൊന്നും പാലിക്കപ്പെടുന്നില്ലെന്നും വിഷയത്തില്‍ കോടതി ഇടപെടണമെന്നുമാണ് ഹര്‍ജിയിൽ പറയുന്നത്.

ഇക്കാര്യത്തിൽ നേരത്തെ കേന്ദ്രസര്‍ക്കാരിനോട് നിലപാട് തേടിയിരുന്നു കോടതി.
നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരികെ എത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്ദു കോടതിയെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിമിഷ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഇന്ത്യയിലെ നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കാമെന്നും അമ്മ ബിന്ദു വ്യക്തമാക്കി. ഐഎസ്സില്‍ ചേര്‍ന്ന നിമിഷാ ഫാത്തിമയ്ക്ക് ഒരു കുഞ്ഞുണ്ട്. നിമിഷയെ പാര്‍പ്പിച്ച അഫ്ഗാനിലെ കാബൂളിലുള്ള ജയില്‍ താലിബാന്‍ തകര്‍ത്തിരുന്നു. അതേസമയം നിമിഷ ഫാത്തിമ എവിടെയെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തതയില്ല.