Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി: പണിക്കൻകുടിയിൽ മൂന്ന് ആഴ്ച മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽക്കാരൻറെ അടുക്കളയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. സിന്ധുവാണ് മരിച്ചത്. അയൽവാസി ബിനോയ്‌ ഒളിവിലാണ്.

സിന്ധുവിനെ കാണാതായതിന് പിന്നാലെ പൊലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. സിന്ധുവിനെ കാണാതായെന്ന പരാതി യുവതിയുടെ അമ്മ പൊലീസിൽ നൽകിയതിന് പിന്നാലെ ബിനോയി ഒളിവിൽ പോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിനോയിയെ കാണാതായത് ബന്ധുക്കളിൽ സംശയം ബലപ്പെടുത്തി. ഇതിൻറെ അടിസ്ഥാനത്തിലാണ് ഇന്ന് ബിനോയിയുടെ വീട്ടിലെ അടുക്കള കുഴിച്ച് നോക്കിയത്.

ബിനോയിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. കാമാക്ഷി സ്വദേശിയായ സിന്ധു കുറച്ച് നാളുകൾക്ക് മുമ്പാണ് ഭർത്താവുമായി പിണങ്ങി ഇളയ മകനുമൊത്ത് പണിക്കൻകുടിയിൽ താമസം തുടങ്ങിയത്. ബിനോയിയും സിന്ധുവും തമ്മിൽ അടുപ്പത്തിലായിരുന്നു എന്നാണ് വിവരം