പശുവിന്റെ കയർ കുടുങ്ങി ബൈക്ക് മറിഞ്ഞ് അയ്മനം സ്വദേശിക്ക് ദാരുണാന്ത്യം; പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന യുവതിക്കും പരിക്ക്; ബൈക്കിൽ കുരുങ്ങിയത് റോഡ് സൈഡിൽ കെട്ടിയിരുന്ന പശുവിന്റെ കയർ
സ്വന്തം ലേഖകൻ
അയ്മനം: പശുവിന്റെ കയർ കുടുങ്ങി ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു. പുതുച്ചിറ സാബുവിന്റെ മകൻ അരുണാ(27)ണു മരിച്ചത്. ഇന്നലെ തിങ്കളാഴ്ച വൈകുന്നേരം ഐക്കരച്ചിറ-കല്ലുങ്കത്ര റോഡിൽ ശ്മാശാനത്തിനുസമീപമാണ് അപകടം.
റോഡ് സൈഡിൽ കെട്ടിയിരുന്ന പശുവിന്റെ കയർ ബൈക്കിൽ കുരുങ്ങി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അരുണിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരണപ്പെട്ടു. തലയ്ക്കാണ് പരിക്കേറ്റത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന യുവതിക്കും പരിക്കേറ്റു. അരുണിന്റെ സംസ്കാരം നാളെ ഒളശ സെന്റ് മാർക്സ് സിഎസ്ഐ പള്ളിയിൽ. മാതാവ്: രാജമ്മ. സഹോദരങ്ങൾ: സരുൺ, കിരൺ.
Third Eye News Live
0