play-sharp-fill
കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്‍റീൻ; നാളെ മുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍; മെഡിക്കൽ, പാരാമെഡിക്കല്‍, നഴ്സിങ്, എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് ക്വാറന്റൈന്‍ ബാധകമല്ല

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്‍റീൻ; നാളെ മുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍; മെഡിക്കൽ, പാരാമെഡിക്കല്‍, നഴ്സിങ്, എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് ക്വാറന്റൈന്‍ ബാധകമല്ല

സ്വന്തം ലേഖകൻ

കർണാടക: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്‍റീന്‍ നാളെ മുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി രാവിലെ ബംഗ്ലൂരുവില്‍ എത്തിയവരെ പോകാന്‍ അനുവദിച്ചു.

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, യാത്രക്കാ‍‍‍ര്‍ എന്നിവര്‍ക്കാണ് കര്‍ണാടക നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയത്. മെഡിക്കൽ, പാരാമെഡിക്കല്‍.നഴ്സിങ്, എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് ക്വാറന്റൈന്‍ ബാധകമല്ല. എന്നാല്‍ ആര്‍ ടി പി സി ആര്‍ പരിശോധന ഫലം നിര്‍ബന്ധമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതില്ലെങ്കില്‍ ഏഴ് ദിവസം ക്വാറന്റയിനില്‍ കഴിയണം. ഏഴാം ദിവസം നടത്തുന്ന പരിശോന നെ​ഗറ്റീവ് ആയാല്‍ മാത്രമേ തുടര്‍ യാത്ര അനുവദിക്കൂ.
വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്വാറന്റീന്‍ അനുവദിക്കും.

ജീവനക്കാര്‍ക്ക് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാം.
സ്ഥാപനങ്ങള്‍ ഇത് ഉറപ്പ് വരുത്തണം. ഐടി സ്ഥാപനങ്ങള്‍ക്ക് അടക്കം ഇത് ബാധകമാണ്.

അടിയന്തര ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് ഇളവ് നല്‍കും. കേര‌ളത്തിലെ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് കര്‍ണാടകയുടെ നടപടി.