video
play-sharp-fill

Saturday, May 17, 2025
Homeflashഈ കപ്പൽ മുങ്ങുകയാണെന്നും കപ്പിത്താനെ കാണാനില്ലെന്നും പ്രതിപക്ഷം; ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും...

ഈ കപ്പൽ മുങ്ങുകയാണെന്നും കപ്പിത്താനെ കാണാനില്ലെന്നും പ്രതിപക്ഷം; ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും ; വാര്‍ത്താസമ്മേളനം വൈകുന്നേരം ആറ് മണിക്ക്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം ആറ് മണിക്ക് മാധ്യമങ്ങളെ കാണും. സംസ്ഥാനത്ത് നടക്കുന്ന ഒരു കാര്യവും ഗൗരവമായി കാണാതെയുള്ള മുഖ്യമന്ത്രിയുടെ മൗനം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യമുന്നയിച്ചിരുന്നു. കപ്പൽ മുങ്ങുകയാണെന്നും കപ്പിത്താനെ കാണാനുമില്ലെന്നായിരുന്നു പ്രതിപക്ഷ ആരോപണം.

തിരഞ്ഞെടുപ്പിന് മുൻപ് എല്ലാ ദിവസവും മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയിരുന്നു. കുറച്ച് കാലമായി വാർത്താസമ്മേളനം നടത്താതിരിക്കുന്നത് വീഴ്ചകൾ മറച്ചുവെക്കാനാണെന്ന ആരോപണം കോൺഗ്രസും ബിജെപിയും ഉന്നയിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ ട്രോളുകളും സജീവമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യക്ക് മുഴുവൻ ഭീഷണിയും വെല്ലുവിളിയുമായി കേരളത്തിലെ കോവിഡ് വ്യാപനം മാറുമ്പോൾ മുഖ്യമന്ത്രിയെ കാണാനില്ലെന്നും കേരളത്തിൽ ഉണ്ടെങ്കിൽ എത്രയും വേഗം സാഹചര്യം അദ്ദേഹം വിശദീകരിക്കണമെന്നും കേന്ദ്രമന്ത്രി വി. മുരളീധരനും ആവശ്യപ്പെട്ടു. പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി നൽകുന്ന മറുപടിക്ക് കാതോർതിരിക്കുകയാണ് രാഷ്ട്രീയ കേരളം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments