സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ മനോജ് നിര്യാതനായി: വേർപാട് പാമ്പാടിക്ക് നൊമ്പരമായി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാമ്പാടി : പൊലീസ് ഉദ്ധ്യോഗസ്ഥൻ മനോജിന്റെ വേർപാട്
പാമ്പാടിക്ക് നൊമ്പരമായി. പാമ്പാടി പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥനായിരുന്ന മനോജാണ് കഴിഞ്ഞ ദിവസം നിര്യാതനായത്. കോട്ടയം സ്‌പെഷ്യൽ ബ്രാഞ്ചിൽ എ.എസ്.ഐ ആയി ജോലി നോക്കവെയാണ് ഇദ്ദേഹം അസുഖബാധിതനായത്. തുടർന്ന് ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്.

സൗമ്യ ഭാവനായ പെരുമാറ്റം ഇദ്ധേഹത്തിന് പാമ്പാടിയിൽ ജനങ്ങൾക്കിടയിൽ നല്ലൊരു സ്ഥാനം ഉണ്ടായിരുന്നു. ഉച്ചക്ക് കോട്ടയം പൊലീസ് ക്ലബ്ബിൽ പൊതുദർശനത്തിന് ഭൗതിക ശരീരം രണ്ടു മണിക്ക് പാമ്പാടി പൊലീസ് സ്റ്റേഷനിൽ പൊലീസ് അകമ്പടിയോട് കൂടി എത്തിച്ചു. തുടർന്ന് പാമ്പാടി സി.ഐ യു ശ്രീജിത്ത് പൊലീസിനു വേണ്ടി ഔപചാരികമായി റീത്ത് സമർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളിക്കത്തോട് , മണർകാട് സ്റ്റേഷനുകളിൽ നിന്നായി നിരവധി സഹപ്രവർത്തകർ എത്തി അന്തിമോപചാരം അർപ്പിച്ചു. പാമ്പാടി വ്യാപാരി വ്യവസായി ഏകോപന സമതി , ടാക്‌സി തൊഴിലാളികൾ , സാമൂഹിക ,രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ എത്തിയിരുന്നു തുടർന്ന് പൂതകുഴിയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം ആറന്മുളയിലെ വസതിയിൽ സംസ്‌ക്കാരം നടത്തും.