video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Friday, May 23, 2025
Homeflashകൊവിഡ് പ്രതിരോധിക്കാൻ എറണാകുളത്ത് ഊർജിത നടപടി: ഇനി രാത്രിയിലും വാക്‌സിനേഷൻ

കൊവിഡ് പ്രതിരോധിക്കാൻ എറണാകുളത്ത് ഊർജിത നടപടി: ഇനി രാത്രിയിലും വാക്‌സിനേഷൻ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളത്ത് കോവിഡ് വാക്സിനേഷൻ ഇനി രാത്രിയിലും. എറണാകുളം ജില്ലയിൽ നാളെ മുതൽ മൂന്ന് ദിവസം ഊർജ്ജിത കോവിഡ് വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കുന്നു. മൂന്ന് ദിവസം കൊണ്ട് ജില്ലയിലെ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഒരുഡോസ് വാക്സിനെങ്കിലും ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷന്റെയും സ്വകാര്യ ആശുപത്രികളുടെയും സഹകരണത്തോടെ ജില്ലാ ഭരണകൂടമാണ് വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കുന്നത്. സർക്കാർ നിശ്ചയിച്ചിട്ടുള്ള 780/ രൂപ നിരക്കിൽ ആർക്കും മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാതെ തന്നെ വാക്സിൻ സ്വീകരിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ സമയമായവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഐ.എം.എ കോവിഡ് നോഡൽ ഓഫീസർ ഡോ.എം.ഐ. ജുനൈദ് റഹ്മാൻ, ഐ.എം.എ കൊച്ചി ശാഖ പ്രസിഡന്റ് ഡോ.ടി.വി.രവി, സെക്രട്ടറി ഡോ.അതുൽ ജോസഫ് മാനുവൽ എന്നിവർ അറിയിച്ചു.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments