play-sharp-fill
വനിതാ ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ട്; ഓരോ പോലീസ് സ്റ്റേഷനിലും കുറഞ്ഞത് മൂന്ന് വനിതാ സബ് ഇന്‍സ്പെക്ടര്‍മാർ ആവശ്യം; സേനയിൽ കൂടുതൽ സ്ത്രീകളെത്തുന്നു

വനിതാ ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ട്; ഓരോ പോലീസ് സ്റ്റേഷനിലും കുറഞ്ഞത് മൂന്ന് വനിതാ സബ് ഇന്‍സ്പെക്ടര്‍മാർ ആവശ്യം; സേനയിൽ കൂടുതൽ സ്ത്രീകളെത്തുന്നു

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: സായുധ പോലീസ് ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ പോലീസ് സേനകളിലെയും വനിതാ ഉദ്യോഗസ്ഥരുടെ എണ്ണം 33 ശതമാനമായി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം.


പോലീസ് വകുപ്പിലെ സ്ത്രീകളുടെ എണ്ണം കുറവായതിനാല്‍, വനിതാ ക്രിമിനലുകളെ കൈകാര്യം ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ച അഭിമുഖീകരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച്‌ ആന്‍ഡ് ഡവലപ്‌മെന്റ് പുറത്തുവിട്ട 2020 ജനുവരി 1 വരെയുള്ള പോലീസ് സംഘടനകളുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വനിതാ പൊലീസിന്റെ എണ്ണം കുറവാണ്.

അതിനാല്‍, വനിതാ പോലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടത് ആവശ്യമാണ്.
ഇവരെ റിക്രൂട്ട് ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണ്.

പോലീസ് സേനയിലെ വനിതാ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഓരോ പോലീസ് സ്റ്റേഷനിലും കുറഞ്ഞത് മൂന്ന് വനിതാ സബ് ഇന്‍സ്പെക്ടര്‍മാരും 10 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാരും ഉണ്ടായിരിക്കണം. ഒരു വനിതാ ഹെല്‍പ്പ് ഡെസ്ക്ക് മുഴുവന്‍ സമയവും ക്രമീകരിക്കാനും കഴിയണം.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുവദിച്ച മൊത്തം പോലീസ് സേന 26,23,225 ആണ്. അതില്‍ 5,31,737 ഒഴിവുകള്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.