ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ 75 പവൻ തൂക്കം വരുന്ന സ്വർണ രുദ്രാക്ഷമാല മോഷണം പോയി: നിത്യപൂജയ്ക്കുള്ള വെള്ളിക്കുടവും കാണാതായി; ദേവസ്വം ബോർഡ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
കോട്ടയം : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തുന്ന 75 ഓളം പവൻ വരുന്ന സ്വർണം കെട്ടിയ രുദ്രാക്ഷമാല കാണാനില്ല.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തുന്ന 75 പവനോളം വരുന്ന സ്വർണം കെട്ടിയ രുദ്രാക്ഷമാല കാണാനില്ലന്ന് പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിത്യ പൂജയ്ക്കായി ഉപയോഗിക്കുന്ന വെള്ളി കുടവും കാണാനില്ലന്ന് അറിയുന്നു. ഇതേ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം കമ്മിഷണർ അന്വേഷണം ആരംഭിച്ചു .
ക്ഷേത്രത്തിൽ പുതിയ മേൽശാന്തി പത്മനാഭൻ സന്തോഷ് ചുമതല ഏറ്റെടുത്തപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. മാലയുടെ തൂക്കം തിട്ടപ്പെടുത്തിയിട്ടില്ല .
എങ്കിലും 200 ഓളം രുദ്രാഷ മുത്തുകൾ മാലയിൽ ഉണ്ട് എന്നാണ് അനുമാനം. ഓരോ മുത്തും മൂന്ന് ഗ്രാം വീതം സ്വർണത്തിലാണ് പൊതിഞ്ഞിരിക്കുന്നത് എന്നും കരുതുന്നു.
അടുത്ത ദിവസം ദേവസ്വം കമ്മീഷണർ ക്ഷേത്രത്തിൽ എത്തി തെളിവുകൾ ശേഖരിക്കും. മാല നഷ്ടപ്പെട്ടതു സംബന്ധിച്ച് റിപ്പോർട്ട് തേടിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ . വാസുവും പറഞ്ഞു.
കഴിഞ്ഞ മാസമാണ് പുതിയ മേൽശാന്തി ചുമതലയേറ്റത് . ചുമതലയേറ്റ ഉടൻ പൂജാകാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളും ദേവസ്വം അധികൃതരുടെ സാന്നിധ്യത്തിൽ സാക്ഷ്യപ്പെടുത്തി നൽകണമെന്നു മേൽശാന്തി ആവശ്യപ്പെട്ടു .
ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പരിശോധിച്ചപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.