play-sharp-fill
അങ്കണവാടി ടീച്ചറുടെ ഉപയോഗിക്കാത്ത അക്കൗണ്ടില്‍ 80 ലക്ഷം രൂപ; സംഭവം അറിയുന്നത് ആദായ നികുതി വകുപ്പില്‍ നിന്നും നോട്ടിസ് എത്തിയപ്പോള്‍; പിന്നിൽ കുഴൽപ്പണ മാഫിയ എന്ന് സംശയം

അങ്കണവാടി ടീച്ചറുടെ ഉപയോഗിക്കാത്ത അക്കൗണ്ടില്‍ 80 ലക്ഷം രൂപ; സംഭവം അറിയുന്നത് ആദായ നികുതി വകുപ്പില്‍ നിന്നും നോട്ടിസ് എത്തിയപ്പോള്‍; പിന്നിൽ കുഴൽപ്പണ മാഫിയ എന്ന് സംശയം

സ്വന്തം ലേഖകൻ

മലപ്പുറം: അങ്കണവാടി ടീച്ചറുടെ ഉപയോഗിക്കാത്ത അക്കൗണ്ടിലൂടെ നടന്നത് 80 ലക്ഷം രൂപയുടെ ഇടപാട്.

കണ്ണമംഗലം തോട്ടശ്ശേരിയറ സ്വദേശി എം.ദേവിയുടെ അക്കൗണ്ടിലാണ് ലക്ഷങ്ങളുടെ ഇടപാട് നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ഇതേ കുറിച്ച്‌ തനിക്ക് ഒന്നും അറിയില്ലെന്നും ആദായ നികുതി വകുപ്പില്‍ നിന്നും നോട്ടീസ് ലഭിച്ചപ്പോഴാണ് അക്കൗണ്ടിൽ നടന്ന ക്രമക്കേട് അറിയുന്നതെന്നും ഇവർ പറയുന്നു.

എആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 2009ല്‍ ആരംഭിച്ച അക്കൗണ്ടിലാണ് പണം എത്തിയത്.

അംഗനവാടി ടീച്ചറുടെ അക്കൗണ്ടിൽ വരവിൽ കവിഞ്ഞ ഇടപാട് നടന്നപ്പോൾ ആദായ നികുതി വകുപ്പ് നോട്ടിസ് അയച്ചിരുന്നു. എന്നാൽ അപ്പോൾ നോട്ടീസ് ലഭിച്ചപ്പോള്‍ മാത്രമാണ് സംഭവം അറിഞ്ഞതെന്നും തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കിയതായും ദേവി പറഞ്ഞു.

സംസ്ഥാനത്ത് സജീവമായ കുഴൽപ്പണ മാഫിയകളുമായി സംഭവത്തിന്‌ ബന്ധമുണ്ടോയെന്നു പൊലീസ് അന്വഷിക്കും.