അശ്ശീല വീഡിയോ വിവാദത്തിന് പിന്നാലെ ശില്പാ ഷെട്ടിക്കു വീണ്ടും കുരുക്ക്: ശില്പയും അമ്മയും കേസിൽ കുടുങ്ങും: കുടുങ്ങിയത് വെൽനസ് കേന്ദ്രത്തിൻ്റെ പേരിൽ നടത്തിയ തട്ടിപ്പിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മുംബൈ: വെല്‍നസ് കേന്ദ്രത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കും അമ്മ സുനന്ദ ഷെട്ടിക്കും എതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു.

നടിയെയും അമ്മയെയും ചോദ്യം ചെയ്യാന്‍ ലഖ്നൗ പൊലീസ് മുംബൈയിലേക്ക് തിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവര്‍ക്കുമെതിരെ ഹസ്രത്ഗഞ്ച്, വിഭൂതി ഖണ്ഡ് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും തുടര്‍ന്ന് ലഖ്നൗ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയെന്നുമാണ് റിപ്പോര്‍ട്ട്.

ലോസിസ് വെല്‍നസ് സെന്റര്‍ സ്ഥാപനത്തിന്റെ ചെയര്‍പേഴ്സണാണ് ശില്‍പ ഷെട്ടി.

അമ്മ സുനന്ദ ഷെട്ടിയാണ് ഡയറക്ടര്‍. വെല്‍നസ് സെന്ററിന്റെ ഒരു പുതിയ ശാഖ തുടങ്ങുമെന്ന് ഇരുവരും അറിയിച്ചെങ്കിലും ഇതുവരെയും ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.