
സ്വന്തം ലേഖകൻ
കൊച്ചി: അതീവമാരക ലഹരിമരുന്നുമായി ദേശീയപാതയിൽ നൃത്തം വെക്കുകയായിരുന്ന യുവാവിനെ പോലീസ് പിടികൂടി.
എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണുരാജി (34)നെ എസ്.എച്ച്.ഒ. ബി.കെ. അരുണും സംഘവുമാണ് അറസ്റ്റു ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞദിവസം പുലർച്ചെ മൂന്നിന് ചിറങ്ങര ദേശീയപാത ജങ്ഷനിലായിരുന്നു സംഭവം. ഇയാളിൽനിന്ന് 2.50 ഗ്രാം എം.ഡി.എം.എ. എന്ന ലഹരിമരുന്ന് പോലീസിനു ലഭിച്ചു.
വിഷ്ണുരാജ് ടെലിഫിലിമുകൾ നിർമിക്കുകയും ക്യാമറാമാനായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
ഇയാൾ മാരകലഹരിക്ക് അടിമയാണെന്നും എവിടെ നിന്നാണ് എം.ഡി.എം.എലഭ്യമായതെന്ന് അന്വഷിക്കുമെന്നും പൊലീസ് പറഞ്ഞു. പ്രതിയെ മെഡിക്കൽ പരിശോധനക്ക് വിധേയനാക്കി.