play-sharp-fill
ഹയർസെക്കൻഡറി പരീക്ഷയിൽ മാധവി പുതുമനയ്ക്ക് റെക്കോർഡ് ജയം: ഉജ്വല ജയം നേടിയത് മുഴുവൻ മാർക്കും നേടി

ഹയർസെക്കൻഡറി പരീക്ഷയിൽ മാധവി പുതുമനയ്ക്ക് റെക്കോർഡ് ജയം: ഉജ്വല ജയം നേടിയത് മുഴുവൻ മാർക്കും നേടി

സ്വന്തം ലേഖകൻ

കോട്ടയം: ഹയർസെക്കൻഡറി പരീക്ഷയിൽ റെക്കോർഡ് ജയം നേടി മാധവി പുതുമന. എല്ലാ വിഷയങ്ങൾക്കും നൂറിൽ നൂറ് മാർക്ക് നേടി, 1200 മാർക്കും സ്വന്തമാക്കിയാണ് മാധവിയുടെ വിജയം. വാഴപ്പള്ളി സെന്റ് തേരേസാസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായ മാധവി, മൂലവട്ടം അമൃത സ്‌കൂൾ അദ്ധ്യാപകനും കലാസാഹിത്യ പ്രവർത്തനുമായ രാജേഷ് കെ.പുതുമനയുടെ മകളാണ്. കോട്ടയം സബ് ട്രഷറിയിൽ സൂപ്രണ്ടായ വിദ്യാ എസ്.നായരാണ് മാതാവ്. ബിടെക് ബിരുദധാരിയായ മേധാ പുതുമന സഹോദരിയാണ്.
പഠനത്തിൽ മാത്രമല്ല, കലാ രംഗത്തും മാധവി മികവ് തെളിയിച്ചിട്ടുണ്ട്. സ്‌കൂൾ കലോത്സവത്തിൽ കഥാപ്രസംഗത്തിലും, മോണോ ആക്ടിലും അടക്കം മാധവി പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കലാ രംഗത്തും പഠനത്തിലും ഒരു പോലെ തിളങ്ങിയ മാധവി പ്ലസ്ടുവിന് നേടിയ മുഴുവൻ മാർക്കും ഇരട്ടിമധുരമായി.