പത്താംകളം പലിശ മുടങ്ങിയതിനേ തുടർന്ന് കുത്തിക്കൊല്ലുമെന്ന് ബ്ലേഡുകാരൻ്റെ ഭീഷണി; മുപ്പതിനായിരം രൂപയ്ക്ക് മൂന്ന് മാസത്തെ പലിശ ഇരുപത്തി ഏഴായിരം രൂപ;  മുണ്ടക്കയം വെട്ടിക്കാട്ട് ഫിനാൻസ് ഉടമ ജോയിക്കെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി

സ്വന്തം ലേഖകൻ

മുണ്ടക്കയം: മുപ്പതിനായിരം രൂപയ്ക്ക് പത്താം പൊക്കം മൂവായിരം രൂപ പലിശ. ആറ് മാസം മുൻപ് മുപ്പതിനായിരം രൂപ വെട്ടിക്കാട്ട് ഫിനാൻസിൽ നിന്നും പലിശയ്ക്ക് വാങ്ങിയ വ്യാപാരി ഇരുപത്തി ഏഴായിരം രൂപ മൂന്ന് മാസം കൊണ്ട് പലിശ നല്കിയെന്ന് പരാതിയിൽ പറയുന്നു.

കോവിഡ് നിയന്ത്രണങ്ങൾ മൂലം വ്യാപാരം തകരുകയും, കട അടച്ചിടുകയും ചെയ്തതോടെ പലിശമുടങ്ങി. തുടർന്ന് പലിശ നല്കണമെന്ന് ആവശ്യപ്പെട്ട് വെട്ടിക്കാട്ട് ഫിനാൻസിൽ നിന്ന് വിളിച്ചുവെന്നും വധഭീഷണി മുഴക്കിയെന്നും പരാതിയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുത്തിക്കൊല്ലുമെന്നും കട തല്ലിത്തകർത്ത് കളയുമെന്നുമാണ് ഫോണിൽ വിളിച്ച് ഭീഷണിപെടുത്തിയത്. ഭീഷണി പെടുത്തിയതിൻ്റെ ശബ്ദരേഖയും പൊലീസിന് കൈമാറിയിട്ടുണ്ട്.

മുണ്ടക്കയം, പുത്തൻചന്ത, പത്തു സെൻ്റ് മേഖലകളിലെല്ലാം പത്താംകളം ബ്ലേഡ് ഇടപാട് വ്യാപകമാണ്. ഒരിക്കൽ തല വെച്ചാൽ പിന്നെ രക്ഷപെടാൻ പാടണ്.

ജില്ലയിൽ നൂറ് കണക്കിന് വ്യാപാരികളാണ് പത്താം കളത്തിൽ കുരുങ്ങി സകലതും നഷ്ടപ്പെട്ട് ആത്മഹത്യയുടെ മുൻപിൽ നില്ക്കുന്നത്.