നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമം; കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ രാജി പ്രഖ്യാപിച്ചു; പ്രസം​ഗത്തിനിടയിൽ വിതുമ്പി കരഞ്ഞു യെദിയൂരപ്പ

നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമം; കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ രാജി പ്രഖ്യാപിച്ചു; പ്രസം​ഗത്തിനിടയിൽ വിതുമ്പി കരഞ്ഞു യെദിയൂരപ്പ

സ്വന്തം ലേഖകൻ

ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്കു ശേഷം ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുമെന്ന് യെഡിയൂരപ്പ അറിയിച്ചു.

ബിജെപി നേതൃത്വത്തിന്റെ നിർദേശത്തെത്തുടർന്നാണ് രാജിയെന്നാണ് സൂചന. ചടങ്ങിൽ വികാരഭരിതനായാണ് അദ്ദേഹം സംസാരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷ പരിപാടിക്കായി സംഘടിപ്പിച്ച വേദിയിലാണ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം സ്ഥാനമൊഴിയുന്നതിന്റെ സൂചനകൾ മുഖ്യമന്ത്രിയിൽ നിന്നു തന്നെ പുറത്തുവന്നു.

സർക്കാർ രണ്ടു വർഷം പൂർത്തിയാക്കിക്കഴിഞ്ഞാൽ പിന്നീടുള്ള കാര്യം ബിജെപി കേന്ദ്ര നേതൃത്വമാവും തീരുമാനിക്കുക എന്നാണ് യെഡിയൂരപ്പ പറഞ്ഞത്. കേന്ദ്ര നേതൃത്വം എന്തു തീരുമാനമെടുത്താലും അത് അനുസരിക്കുമെന്നും യെഡിയൂരപ്പ വ്യക്തമാക്കി.

യെഡിയൂരപ്പയെ മാറ്റുന്നതിന് എതിരായി, സംസ്ഥാനത്തെ പ്രമുഖരായ ലിംഗായത്ത് സമുദായം മുന്നോട്ടുവന്നിരുന്നു. സമുദായ നേതാക്കൾ പരസ്യമായി രംഗത്തുവരികയും പാർട്ടിക്കു മുന്നറിയിപ്പു നൽകിയിട്ടും നേതൃമാറ്റത്തിന്റെ കാര്യത്തിൽ ബിജെപി നേതൃത്വം പിന്നോട്ടുപോവാൻ തയാറായില്ലെന്നാണ് റിപ്പോർട്ടുകൾ.

യെഡിയൂരപ്പ കഴിഞ്ഞയാഴ്ച ഡൽഹിയിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നഡ്ഢയെയും കണ്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് കേന്ദ്ര മന്ത്രിമാരുമായി നടന്ന ചർച്ചയിൽ രാജിവെക്കുന്നതിന് പകരമായി അദ്ദേഹം ചില ഉപാധികൾ മുന്നോട്ടുവച്ചതായി സൂചനയുണ്ടായിരുന്നു. ഇന്നലെ ഹൈക്കമാൻഡ് തീരുമാനം ഉണ്ടാകുമെന്നും യെദ്യുരപ്പ പറഞ്ഞിരുന്നു.

ബാംഗ്ലൂർ: കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു. ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾ ഒടുവിലാണ് യെദ്യൂരപ്പയുടെ രാജി. അധികാരത്തിലെത്തി രണ്ടു വർഷം പൂർത്തിയാകുന്ന വേളയിലാണ് യെദ്യൂരപ്പയുടെ രാജി. ഇന്ന് യെദ്യൂരപ്പയുടെ സർക്കാർ അധികാരത്തിലേറി രണ്ടുവർഷം പൂർത്തിയായാക്കുന്ന ചടങ്ങിലാണ് വികാരഭരിതനായി അദ്ദേഹം പ്രഖ്യാപനം നടത്തിയത്‌.