
സ്വന്തം ലേഖകൻ
നെടുമ്പാശ്ശേരി: ഓട്ടത്തിനിടെ ഷൊർണൂർ- തിരുവനന്തപുരം വേണാട് എക്സ്‌പ്രസിന്റെ രണ്ട് കോച്ചുകൾ വേർപെട്ടു. ഇന്നലെ മൂന്നരയോടെയാണു സംഭവം. ചൊവ്വരയ്ക്കു സമീപം നെടുവന്നൂർ റെയിൽവേ ഗേറ്റിനു സമീപമാണ് സംഭവം.
ചെന്നൈയിൽ നിന്നു വാർഷിക അറ്റകുറ്റപ്പണി പൂർത്തിയാക്കിയ രണ്ട് കോച്ചുകൾ തിരുവനന്തപുരത്തേക്കു കൊണ്ടു പോകാനായി വേണാടിന്റെ മുൻഭാഗത്തു ഷൊർണൂരിൽ നിന്നു ഘടിപ്പിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവ തമ്മിലുള്ള കപ്ലിങ് വിട്ടു പോയി. ഇതോടെ എൻജിനും ഒരു കോച്ചും മറ്റു കോച്ചുകളിൽ നിന്നു വേർപെട്ടു 100 മീറ്ററോളം മുന്നോട്ടു പോയി. കോച്ചുകൾ വേർപെട്ടതറിഞ്ഞ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി.
ഇറക്കത്തിലായിരുന്നു കോച്ചുകൾ വേർപ്പെട്ടിരുന്നതെങ്കിൽ കോച്ചുകൾ തമ്മിൽ കൂട്ടിയിടിച്ചു വൻ അപകടം ഉണ്ടാകുമായിരുന്നു. മെക്കാനിക്കൽ വിഭാഗം ജീവനക്കാരെത്തി കോച്ചുകൾ കൂട്ടിയോജിപ്പിച്ചു.
ഒന്നര മണിക്കൂർ വൈകിയെങ്കിലും ട്രെയിൻ യാത്ര പുനരാരംഭിച്ചു.