play-sharp-fill
മനസുകൊണ്ട് എന്റെ കാമുകിയായി അംഗീകരിച്ചുകൂടെ..! നിന്നെ പ്രണയിക്കാനും, നിന്നെ കിട്ടിയാൽക്കെട്ടിപ്പിടിക്കാനും ബാക്കിയെല്ലാം ചെയ്യാനും ഇഷ്ടമാണ്; നീ അനുവദിക്കുമെങ്കിൽ; നമ്മുക്ക് നോക്കാം ആ മൊതലിന് ഭംഗമൊന്നും വരാതെ; സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ അശ്ലീല സംഭാഷണ ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; പാർട്ടിയും നേതാവും പ്രതിരോധത്തിൽ

മനസുകൊണ്ട് എന്റെ കാമുകിയായി അംഗീകരിച്ചുകൂടെ..! നിന്നെ പ്രണയിക്കാനും, നിന്നെ കിട്ടിയാൽക്കെട്ടിപ്പിടിക്കാനും ബാക്കിയെല്ലാം ചെയ്യാനും ഇഷ്ടമാണ്; നീ അനുവദിക്കുമെങ്കിൽ; നമ്മുക്ക് നോക്കാം ആ മൊതലിന് ഭംഗമൊന്നും വരാതെ; സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ അശ്ലീല സംഭാഷണ ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; പാർട്ടിയും നേതാവും പ്രതിരോധത്തിൽ

തേർഡ് ഐ ബ്യൂറോ

തൊടുപുഴ: നിന്നെ പ്രണയിക്കാനും, നിന്നെ കിട്ടിയാൽ കെട്ടിപ്പിടിക്കാനും നിന്നെ കിട്ടിയാൽ ബാക്കി ചെയ്യാനും ഒക്കെ ഇഷ്ടമാണ്. നീ അനുവദിക്കുമെങ്കിൽ. മനസുകൊണ്ട് നീ എന്റെ കാമുകിയായി അംഗീകരിച്ചുകൂടെ. – സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗവും പാർട്ടി അനുഭാവിയായ വീട്ടമ്മയും തമ്മിലുള്ള അശ്ലീല സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായി. തന്നെ കാമുകനായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ഫോൺ സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

സി.പി.എമ്മിന്റെ ഇടുക്കി ജില്ലയിലെ സമുന്നതനായ നേതാവും, ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ആളുമാണ് വീട്ടമ്മയോടെ അശ്ലീലം കലർന്ന ഭാഷയിൽ സംസാരിക്കുന്നത്. വീട്ടമ്മയോടെ തന്നെ കാമുകനായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം നടത്തുന്ന 03.57 മിനിറ്റ് ദൈർഖ്യമുള്ള ഓഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടമ്മയോട് അശ്ലീലം പറയുന്നത് ഇവരുടെ സമ്മതമില്ലാതെയാണ് എന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. മറ്റൊരാളുടെ മൊതൽ കയ്യേറുന്നത് അതിക്രമമല്ലേ എന്നു വീട്ടമ്മ ചോദിക്കുമ്പോൾ, അത് നമുക്ക് നോക്കാം.. മൊതലിന് ഭംഗമൊന്നും വരാതെ നോക്കാമെന്നാണ് നേതാവ് വീട്ടമ്മയോട് പറയുന്നത്.

മനസുകൊണ്ട് നീ എന്റെ കാമുകിയാണ് എന്ന് അംഗീകരിച്ചുകൂടെ എന്നു ചോദിക്കുകയും, അശ്ലീലം പറയാനായി വീട്ടമ്മയെ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് നേതാവ്. നമ്മൾ ഒരു ശരീരവും ഒരു മനസുമാണ് എന്നു പറയുന്ന നേതാവ്.. ഫോൺ വയ്ക്കും മുൻപ് തന്നെ കുടുക്കരുതെന്ന ഉപദേശവും വീട്ടമ്മയ്ക്ക് നൽകുന്നുണ്ട്.

അങ്ങോട്ട് അളിഞ്ഞ് കയറാനോ സംസാരിക്കാനോ ഞാൻ വരില്ല. നമ്മുടെ പ്രായത്തിൽ ഒന്നും കാര്യമില്ല. പക്ഷേ, നമ്മുടെ പ്രായം അതല്ലെന്നു വീട്ടമ്മ പറയുമ്പോൾ കേട്ടാലറയ്ക്കുന്ന അശ്ലീലമാണ് നേതാവിന്റെ മറുപടി. എന്നാൽ, ഇത്തരത്തിൽ മുന്നോട്ടു പോയാൽ രാഷ്ട്രീയ ഭാവി തീർന്നു എന്നു വീട്ടമ്മ പറയുമ്പോൾ, ഞെട്ടുകയാണ് നേതാവ് ചെയ്യുന്നത്. എന്തു സഹായവും എപ്പോഴും ചെയ്യുമെന്നും നേതാവ് വീട്ടമ്മയോട് പറയുന്നുണ്ട്.

എന്നാൽ, വീട്ടമ്മയെ നേതാവ് നിരന്തരം ശല്യം ചെയ്തിരുന്നതായും ഇതിന് ഒടുവിൽ വീട്ടമ്മ നേതാവിന്റെ ഫോൺ റെക്കോർഡ് ചെയ്യുകയായിരുന്നുവെന്നുമാണ് ഇപ്പോൾ വ്യക്തമാകുന്നത്.