
കൊല്ലത്ത് കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി 4 മരണം, രക്ഷാപ്രർത്തനത്തിന് ഇറങ്ങിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനും കുഴഞ്ഞ് വീണു
കൊല്ലം: കുണ്ടറയിൽ കിണര്‍ വൃത്തിയാക്കാക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. കുണ്ടറ പെരുമ്പുഴ കോവിൽമുക്കിലാണ് സംഭവം. ചിറക്കോണം സോമരാജൻ (56), ഇളമ്പള്ളൂർ രാജൻ (36), കുരിപ്പള്ളി മനോജ് (34), ചിറയടി അമ്പലത്തിന് സമീപം താമസിക്കുന്ന വാവ എന്നിവരാണ് മരിച്ചത്. ഇവരെ രക്ഷിക്കാനിറങ്ങിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനും കുഴഞ്ഞ് വീണു.
കിണര്‍ വൃത്തിയാക്കാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആദ്യം കിണർ വൃത്തിയാക്കാൻ ഇറങ്ങിയ രണ്ടു പേർക്ക് ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ട് ഉണ്ടായി. ഇതോടെ മറ്റു രണ്ടുപേര്‍ കൂടി ഇവരെ രക്ഷിക്കാനായി കിണറിലേക്ക് ഇറങ്ങുകയായിരുന്നു.
ഇവരും കുടുങ്ങിയതോടെയാണ് നാട്ടുകാർ പോലീസിനേയും അഗ്നിശമന സേനയേയും അറിയിച്ചത്. 100 അടിയോളം താഴ്ച ഉള്ള കിണറായിരുന്ന ഇത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫയര്‍ഫോഴ്‌സ് സംഘം നാല് പേരെയും രക്ഷപ്പെടുത്തി പുറത്തെത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഴഞ്ഞു വീണ ഫയർഫോഴ്സ അംഗത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
കിണറ്റിന് ആഴം കൂടുതലുള്ളത് രക്ഷാപ്രവർത്തനം ദുസഹമാക്കിയതായ് നാട്ടുകാർ പറഞ്ഞു. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘത്തിന്റെയും നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.