
സ്വന്തം ലേഖകൻ
തൃശൂർ: വാഹനാപകടം കുരുക്കായി, യുവാവിൻ്റെ കയ്യിൽ നിന്നും കള്ളനോട്ട് പിടിച്ചെടുത്തു. കൊടുങ്ങല്ലൂരിന് സമീപം വാഹനാപകടത്തിൽ പരിക്കേറ്റയാളിൽ നിന്നാണ് കള്ളനോട്ട് പിടികൂടിയത്.
മേത്തല കോന്നംപറമ്പിൽ ജിത്തു (33) വിൻ്റെ പക്കൽ നിന്നുമാണ്
178500 രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കരൂപ്പടന്നയിലുണ്ടായ വാഹനാപകടത്തിൽ പരിക്ക് പറ്റി കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ ചികിൽസക്കായി കൊണ്ടുവന്ന ജിത്തുവിനെ ഡോക്ടർ പരിശോധിക്കു ന്നതിനിടെയാണ് പണം കണ്ടെത്തിയത്.
തുടർന്ന് ബന്ധുക്കളെ വിളിച്ച് പണം എണ്ണി തിട്ടപ്പെടുത്തുന്നതിനായി നോട്ടെണ്ണുന്ന മെഷീൻ ഉപയോഗിച്ചപ്പോഴാണ്
ഇയാളുടെ പക്കലുള്ളത് കള്ളനോട്ടുകളാണെന്ന് മനസ്സിലായത്.
തുടർന്ന് ആശുപത്രി അധികൃതർ കൊടുങ്ങല്ലൂർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് മേത്തലവടശ്ശേരി കോളനിയിലുള്ള വീട്ടിൽ പരിശോധന നടത്തി.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജിത്തു എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പൊലീസ് കാവലിൽ ചികിത്സയിലാണ്