ഇന്നും പതിവ് പോലെ വിലകൂട്ടി! പെട്രോളിനൊപ്പം ഡീസലിനും വില നൂറിലേയ്‌ക്കെത്തുന്നു; നിയന്ത്രണങ്ങളൊന്നുമില്ലാതെ കേന്ദ്ര സർക്കാർ

ഇന്നും പതിവ് പോലെ വിലകൂട്ടി! പെട്രോളിനൊപ്പം ഡീസലിനും വില നൂറിലേയ്‌ക്കെത്തുന്നു; നിയന്ത്രണങ്ങളൊന്നുമില്ലാതെ കേന്ദ്ര സർക്കാർ

തേർഡ് ഐ ബ്യൂറോ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും പെട്രോൾ ഡീസൽ വില വർദ്ധിച്ചു. തുടർച്ചയായ ദിവസങ്ങളിലാണ് ഇപ്പോൾ വില വർദ്ധിക്കുന്നത്. കേരളത്തിൽ ഇതിനോടകം തന്നെ പെട്രോളിന് നൂറു രൂപ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഡീസൽ വിലയും നൂറിലേയ്ക്ക് കുതിക്കുന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്.

ബുധനാഴ്ച
പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോളിൻറെ വില 102 രൂപ 19 പൈസയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡീസലിന് 96.1 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 100.42 രൂപയായി. ഡീസലിന് 96.11 രൂപയായി. കോഴിക്കോട്ട് പെട്രോൾ വില 100.68 രൂപയായി. ഡീസൽ വില 94.71 രൂപയുമായി.

വരും ദിവസങ്ങളിലും ഇന്ധനവില കൂട്ടിയേക്കുമെന്നാണ് സൂചന. പാചകവാതക വിലയും കൂട്ടിയേക്കും. മെയ് നാല് മുതൽ ഇന്ധനവില കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. അതിന് മുൻപ് 18 ദിവസം എണ്ണക്കമ്പനികൾ ഇന്ധനവില കൂട്ടിയിട്ടില്ല.

കേരളമുൾപ്പടെ നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് നടക്കുന്ന 18 ദിവസം ഇന്ധനവില കൂട്ടിയിരുന്നില്ല എന്നാൽ തുടർന്നുള്ള ഒന്നിടവിട്ട ദിവസങ്ങളിൽ വില കൂട്ടി.