Spread the love

തേർഡ് ഐ സിനിമ

video
play-sharp-fill

കൊച്ചി: ആരാധകരെ അമ്പരപ്പിച്ച് അതീവ ഗ്ലാമറസായി ഞെട്ടിക്കുന്ന മേക്കോവറിൽ ഐഷു! സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ചിത്രങ്ങളുമായാണ് യുവാക്കളുടെ പ്രിയ നായിക ഐശ്വര്യ ലക്ഷ്മി ഇപ്പോൾ രംഗത്ത് എത്തിയത്. കഴിഞ്ഞ ദിവസം തൻ്റെ ഫെയ്സ് ബുക്ക് ഇൻസ്റ്റ ഗ്രാം പേജിലൂടെയാണ് ഐശ്വര്യ ലക്ഷ്മി തൻ്റെ ഹോട്ട് ചിത്രങ്ങൾ പുറത്ത് വിട്ടത്.

ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത സന്തോഷത്തിലാണ് ഇപ്പോൾ താരം.
ചുരുങ്ങിയ കാലയളവിനുള്ളിലാണ് ഐശ്വര്യ ലക്ഷ്‌മി മലയാളികളുടെ പ്രിയ നായികയായി മാറിയത്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച ഐശ്വര്യ ലക്ഷ്‌മി ഇതിനകം തന്നെ മലയാളത്തിലെ മുൻനിര യുവനായകന്മാർക്കൊപ്പം വേഷമിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിവിൻ പോളിക്കൊപ്പം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ടോവിനോക്കൊപ്പം മായാനദി, ഫഹദിനൊപ്പം വരത്തൻ, ആസിഫ് അലിക്കൊപ്പം വിജയ് സൂപ്പറും പൗർണ്ണമിയും എന്നിങ്ങനെ ചെയ്‌ത ചിത്രങ്ങൾ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ച് നിൽക്കുന്നവയാണ്.

വിശാലിന്റെ നായികയായി ആക്ഷൻ എന്ന ചിത്രത്തിലൂടെ തമിഴിലും പ്രേക്ഷകരുടെ പ്രിയങ്കരിയായ ഐഷു അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ധനുഷിന്റെ നായികയായി ജഗമേ തന്തിരത്തിലും താരം അഭിനയിച്ചു.