
തക്ഷശില ലൈബ്രറിയുടെദീപ്തം 2021 ന് തുടക്കമായി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആറ്റിങ്ങൽ മാമംതക്ഷശില ലൈബ്രറി & റീഡിംഗ് റൂം ആഭിമുഖ്യത്തിൽ ദീപ്തം 2021 പദ്ധതിയുടെ ഉദ്ഘാടനം കിഴുവിലം ജി.വി. ആർ.എം.യു.പി.സ്കൂൾ അങ്കണത്തി നടന്നു.
കിഴുവിലം പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഉദ്ഘാടനം വിനീത നിർവ്വഹിച്ചു.സാമ്പത്തികപിന്നോക്കാവസ്ഥയുള്ള കുട്ടികളുടെ പഠന ത്തിനായി ലൈബ്രറി ആവിഷ്കരിച്ച പദ്ധതിയാണ് ‘ദീപ്തം’.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപാടിയുടെ ഭാഗമായി 100 കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ, സ്കൂൾ ലൈബ്രറിയിലേക്ക് സ്മാർട്ട് ഫോണുകൾ, എന്നിവ നല്കി. പഠനസാമഗ്രികളുടെ വിതരണം ഗ്രാമ പഞ്ചായത്ത് അംഗം പ്രസന്നകുമാരി വിതരണം ചെയ്തു.
സ്മാർട്ട് ഫോണുകൾ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ,സ്കൂൾ മാനേജർ നാരായണൻ , അധ്യാപകർ എന്നിവർ ഏറ്റുവാങ്ങി. ലൈബ്രറി പ്രസിഡന്റ് ജയകുമാർ, സെക്രട്ടറി ശ്രീജിത്ത്, മധുകുമാർ, ബാലാനന്ദൻ, സുജകമല, നിമിഷ, നന്ദു നാരായണൻ , അരവിന്ദ്, രഞ്ജിത്ത്, രാജശേഖരൻ, ഗോപകുമാർ എന്നിവർ സംസാരിച്ചു. സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ശ്യാംകൃഷ്ണ നന്ദി പറഞ്ഞു.