video
play-sharp-fill

വളർത്തു നായയെ ചൂണ്ടയിൽകൊളുത്തിയിട്ട് മർദിച്ച് കൊന്നു: വിഴിഞ്ഞത്ത് ക്രൂരത നടത്തിയത് യുവാക്കൾ; മനസാക്ഷി മരവിയ്ക്കുന്ന ക്രൂരത നടന്നത് തിരുവനന്തപുരത്ത്

വളർത്തു നായയെ ചൂണ്ടയിൽകൊളുത്തിയിട്ട് മർദിച്ച് കൊന്നു: വിഴിഞ്ഞത്ത് ക്രൂരത നടത്തിയത് യുവാക്കൾ; മനസാക്ഷി മരവിയ്ക്കുന്ന ക്രൂരത നടന്നത് തിരുവനന്തപുരത്ത്

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാനത്ത് അതിക്രൂരമായ ഒരു കൊലപാതകമാണ് നടന്നിരിക്കുന്നത്. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതയാണ് ഇപ്പോൾ നടന്നത്. ഒരു നായയെആണ് ഒരു കൂട്ടം യുവാക്കൾ ചേർന്നു ക്രൂരമായി കൊലപ്പെടുത്തിയത്.

മിണ്ടാപ്രാണികളോടുള്ള മനുഷ്യന്റെ ക്രൂരതയ്ക്ക് ഇരയായത് ഇപ്പോൾ ഒരു വളർത്തു നായയാണ്. വിഴിഞ്ഞം അടിമലത്തുറയിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളർത്തുനായയെ ചൂണ്ടയിൽ കോർത്ത് വള്ളത്തിൽ കെട്ടിയിട്ട് അടിച്ചു കൊല്ലുകയായിരുന്നു, ശേഷം ജഡം കടലിലുമെറിഞ്ഞു.

സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേർ ഉൾപ്പടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.

അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ ലാബ്രഡോർ ഇനത്തിൽപെട്ട ബ്രൂണോ എന്ന നായയെയാണ് നാട്ടുകാരായ 3 പേർ ചേർന്നു ക്രൂരമായി തല്ലിക്കൊന്നത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.

പതിവ് പോലെ കടപ്പുറത്തു കളിക്കാൻ പോയ ബ്രൂണോ എന്ന നായ കളിച്ചു കഴിഞ്ഞ് വള്ളത്തിന്റെ അടിയിൽ വിശ്രമിക്കവെയാ ആക്രമണം നടന്നത് എന്നാണ് വിവരം.

വലിയ തടിയുമായി യുവാവ് ബ്രൂണോയെ അടിച്ചു കൊല്ലുന്നതും ഇത് വീഡിയോയിൽ മറ്റൊരു യുവാവ് പകർത്തുകയുമാണ്.

സംഭവം കണ്ട് സമീപത്ത് ആളുകൾ ഉള്ളതും എന്തിനാണ് അതിനെ കൊല്ലുന്നത് എന്ന ചോദിക്കുന്നതും വിഡിയോയിൽ കാണാം.

കൊന്നതിന് ശേഷം പട്ടിയുടെ ജഡം കടലിൽ എറിയുകയായിരുന്നു. നായയുടെ ഉടമ ക്രിസ്തുരാജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.