video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Friday, May 23, 2025
Homeflashആ നമ്പരിൽ ഇനി ടിപിയുണ്ട്..! ടി.പിയുടെ നമ്പർ തന്റെ നമ്പരാക്കി മാറ്റി കെ.കെ രമ

ആ നമ്പരിൽ ഇനി ടിപിയുണ്ട്..! ടി.പിയുടെ നമ്പർ തന്റെ നമ്പരാക്കി മാറ്റി കെ.കെ രമ

Spread the love

തേർഡ് ഐ ബ്യൂറോ

കോഴിക്കോട്: മരണം വരെ ടി.പി ചന്ദ്രശേഖരൻ ഉപയോഗിച്ചിരുന്ന നമ്പർ സ്വന്തം ഔദ്യോഗിക നമ്പരാക്കി ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ എം.എൽഎ.

2012 മേയ് നാലു വരെ പലതരം ആവശ്യങ്ങൾക്ക് ജനങ്ങൾ നിരന്തരം വിളിച്ചിരുന്ന ഈ നമ്പർ ഔദ്യോഗിക ഫോൺ നമ്പരാക്കിയ കാര്യം അവർ ഫേസ്ബുക്ക് ലൈവിലൂടെയാണ് ജനങ്ങളെ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ നമ്പർ ടി.പിയുടെ സഹപ്രവർത്തകർ ഡിലീറ്റ് ചെയ്തിട്ടില്ലെന്നാണ് കരുതുന്നത്. ടി.പി വീണുപോയിടത്ത് നിന്നാണ് ഞങ്ങൾ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്, അതിന് ഈ ഓഫീസ് നമ്പറുകളും ഫോൺ നമ്പറുകളും ഒന്നുകൂടെ സഹായകരമാകും എന്ന് കരുതുന്നു.

ടി.പിയെ എതു തരത്തിലാണോ ബന്ധപ്പെട്ടിരുന്നത് അതേതരത്തിൽ ഏതു സമയത്തും കക്ഷിരാഷ്ട്രീയ ഭേദമന്യെ ജനങ്ങൾക്ക് എം.എൽ.എയെ വിളിക്കാമെന്നും രമ ലൈവിൽ പറഞ്ഞു.
9447933040 എന്ന ടി.പി യുടെ നമ്ബറാണ് വടകര എം.എൽ.എയുടെ പേരിൽ സജീവമാകുന്നത്. 04962512020 എന്ന ഓഫീസ് ലാൻഡ് ലൈൻ നമ്പരിലും ജനങ്ങൾക്ക് രമയെ സഹായത്തിനായി വിളിക്കാവുന്നതാണ്.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments