
തേർഡ് ഐ ബ്യൂറോ
കോട്ടയം: കുറിച്ചിയിൽ കൊച്ചുമകനുമായി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടിയാക്രമണം നടത്തി സ്വർണ മാല കവർന്നു.
കുറിച്ചി ചെമ്പുചിറപൊക്കം എസ്.പി.സി നമ്പർ 43 ബിയിൽ സാവിത്രിയമ്മ (74)യുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാലയമാണ് മോഷ്ടാവ് അപഹരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അക്രമി മുളകുപൊടിയാക്രമണം നടത്തി മാല അപഹരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാല അപഹരിച്ചാണ് കള്ളൻ കടന്നു കളഞ്ഞത്. തിങ്കളാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. കൊച്ചുമകൻ സാഗേതുമൊപ്പം മുറ്റത്ത് ഇരിക്കുമ്പോൾ പിന്നിൽ നിന്നും കൈനിറയെ മുളകുപൊടിയുമായി ആരോ കണ്ണുപൊത്തിയ ശേഷം കഴുത്തിൽ കിടന്ന മാലപൊട്ടിച്ചു ഓടുകയായിരുന്നു. മടിയിൽ ഇരുന്ന കൊച്ചുമകനും താനും കണ്ണിൽ മുളകുപൊടി പോയതോടെ മുറ്റത്തേക്ക് വീണു.
ഇരുവരും ഉറക്കെ നിലവിളിച്ചപ്പോൾ വീടിനുള്ളിൽ നിന്നും മകന്റെ സിനുവും സമീപത്തെ വീട്ടുകാരും ഓടിയെത്തി.
അപ്പോഴേക്കും കള്ളൻ ഓടി രക്ഷപ്പെട്ടു. ഉടൻ തന്നെ ഓടിയെത്തിവയവർ കുഞ്ഞിന്റെയും സാവിത്രിയമ്മയുടെ കണ്ണിലും ശരീരത്തും വീണ മുളകുപൊടി കഴുകി കളഞ്ഞു. വാർഡ് മെമ്പർ അഭിജിത്ത് മോഹന്റെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും കള്ളനെ കണ്ടെത്താനായില്ല.
ചിങ്ങവനം പൊലീസിൽ വിവരവും അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി. സാവിത്രിയമ്മയും സാഗേതും സമീപത്തെ ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.







