
തേർഡ് ഐ സ്പോട്സ്
സതാംപ്ടൺ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ മൂന്നാം ദിവസത്തെ മത്സരത്തിൽ ആദ്യ ഓവറുകളിൽ തന്നെ ഇന്ത്യയ്ക്ക് ക്യാപ്റ്റനെ നഷ്ടമായി.
ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം ദിനം മൂന്നാം ഓവർ എറിഞ്ഞപ്പോൾ തന്നെ ഇന്ത്യയ്ക്ക് ക്യാപ്റ്റനെ നഷ്ടമായി. ആദ്യ ദിനം നിർത്തിയിടത്തു നിന്നും ഒരു റൺ പോലും കൂട്ടിച്ചേർക്കാൻ കോഹ്ലിയ്ക്കു സാധിച്ചില്ല. 132 പന്തിൽ 44 റണ്ണെടുത്ത കോഹ്ലി പുറത്താകുമ്പോൾ ഇന്ത്യയുടെ സ്കോർ ബോർഡിൽ 149 റൺ മാത്രമാണ് ഉണ്ടായിരുന്നത്. 89 പന്തിൽ 32 റണ്ണെടുത്ത അജിൻക്യേ രഹാനെയും റണ്ണൊന്നുമെടുക്കാതെ റിഷഭ് പന്തുമാണ് ഇപ്പോൾ ക്രീസിൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാം ദിനം 64.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയ്ക്ക് 146 റണ്ണാണ് ഉണ്ടായിരുന്നത്. 29 റണ്ണെടുത്ത് രഹാനെയും, 44 റണ്ണുമായി ക്യാപ്റ്റൻ കോഹ്ലിയുമാണ് ക്രീസിലുണ്ടായിരുന്നത്. ആദ്യ ദിനം മഴ മൂലം ഒരു ബോൾ പോലും എറിയാൻ സാധിച്ചിരുന്നില്ല. ഇതേ തുടർന്നാണ് രണ്ടാം ദിനം ടോസ് ഇട്ട് കളി ആരംഭിച്ചത്.
ബൗളിംങ് തിരഞ്ഞെടുത്ത ന്യൂസിലൻഡിന് പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. 62 റണ്ണിൽ രോഹിത്തിനെ നഷ്ടമാകും വരെ ഇന്ത്യ തന്നെയായിരുന്നു ഡ്രൈവിംങ് സീറ്റിൽ. പിന്നീട്, 16 റണ്ണെടുക്കുന്നതിനിടെ ശുഭ്മാൻ ഗില്ലിനെയും, പ്രതിരോധത്തിലെ വിശ്വസ്തൻ പൂജാരയെയും ഇന്ത്യയ്ക്കു നഷ്ടമായിരുന്നു. ഇവിടെ നിന്നാണ് കോഹ്ലിയും രഹാനെയും ചേർന്നു രക്ഷാ പ്രവർത്തനം നടത്തിയത്. ഇതാണ് ഇപ്പോൾ ന്യൂസിലൻഡ് പൊളിച്ചത്. ജാമിസണ്ണിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് ക്യാപ്റ്റൻ പുറത്തായത്.







