
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിലെ കുടിയന്മാർ രണ്ട് ദിവസം കൊണ്ട് കുടിച്ച് തീർത്തത് രണ്ട് കോടി 84 ലക്ഷം രൂപയുടെ മദ്യം. ജൂൺ 17 ന് ആദ്യ ദിവസം 21.08 ലക്ഷം രൂപയുടെ മദ്യം കഴിച്ച ഗാന്ധിനഗർ ബിവറേജ് ഒന്നാമതെത്തിയപ്പോൾ , 20.87 രൂപയുടെ മദ്യം വാങ്ങിയ ചങ്ങനാശേരിക്കാർ രണ്ടാം സ്ഥാനത്ത് എത്തി.
എന്നാൽ, രണ്ടാം ദിനം പിടിമുറുക്കിയ ചങ്ങനാശേരി 23.27 ലക്ഷം രൂപയുടെ കള്ള് അകത്താക്കിയപ്പോൾ, ഗാന്ധിനഗർ ഏറെ പിന്നിലായി. 13.67 ലക്ഷം രൂപയുടെ മദ്യം മാത്രമാണ് ഗാന്ധി നഗറിൽ നിന്ന് കച്ചവടമായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോക്ക് ഡൗണിനെ തുടർന്ന് ഒന്നര മാസത്തോളം അടച്ചിട്ടിരുന്ന ബിവറേജുകൾ ജൂൺ 17 ന് തുറന്നപ്പോൾ കോട്ടയ് 1.84 കോടി രൂപയുടെ കച്ചവടമാണ് നടന്നത്. രണ്ടാം ദിനമായ ജൂൺ 18 ന് 2.03 കോടിയായി ഈ കച്ചവടം ഉയർന്നു.
ഇത് ബിവറേജസ് കോർപ്പറേഷൻ്റെ ചില്ലറ വിൽപ്പന ശാലകളിൽ നിന്ന് മാത്രമുള്ള കണക്കാണ്. ബാറുകളിലും സിവിൽ സപൈസിൻ്റെ ഷോപ്പുകളിലുമുള്ള കണക്ക് കൂടി പുറത്ത് വരുമ്പോൾ വില ഇനിയും ഇരട്ടിയാകും.
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി, ചിങ്ങവനം, കോട്ടയം മാർക്കറ്റ് , കോടിമത, നാഗമ്പടം, കുമരകം, ഗാന്ധിനഗർ, ബോട്ട്ജെട്ടി, കുറവിലങ്ങാട്, വൈക്കം, പെരുവ,കടുത്തുരുത്തി, തലയോലപ്പറമ്പ് എന്നിവിടങ്ങളിലാണ് ബിവറേജസ് കോർപ്പറേഷൻ്റെ മദ്യ വിൽപ്പന ശാലകൾ ഉള്ളത്.