ലോക്ക് ഡൗണിൽ ദുരിതം അനുഭവിച്ചവർക്ക് വ്യാപാരി സമൂഹത്തിന്റെ കൈത്താങ്ങ്: കടയിലെത്തി ലിസ്റ്റ് നൽകിയാൽ നിത്യോപയോഗ സാധനങ്ങൾ ലഭിക്കും; സഹായവുമായി എത്തിയത് സംക്രാന്തിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി

ലോക്ക് ഡൗണിൽ ദുരിതം അനുഭവിച്ചവർക്ക് വ്യാപാരി സമൂഹത്തിന്റെ കൈത്താങ്ങ്: കടയിലെത്തി ലിസ്റ്റ് നൽകിയാൽ നിത്യോപയോഗ സാധനങ്ങൾ ലഭിക്കും; സഹായവുമായി എത്തിയത് സംക്രാന്തിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി

തേർഡ് ഐ ബ്യൂറോ

കോട്ടയം: ലോക്ക് ഡൗണിൽ ബുദ്ധിമുട്ടിയ വ്യാപാരി സമൂഹത്തിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംക്രാന്തി യൂണിറ്റിന്റെ സഹായം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാരി കുടുംബങ്ങൾക്ക് ആയിരം രൂപയുടെ നിത്യോപയോഗ കിറ്റുകളാണ് വിതരണം ചെയ്തത്.

കടകളിൽ എത്തി ആവശ്യമുള്ള സാധനങ്ങൾ തിരഞ്ഞെടുത്തു വാങ്ങാനുള്ള അവസരമാണ് ഇപ്പോൾ വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾക്ക് നൽകിയത്.

ഇത് കൂടാതെ കോട്ടയം നഗരസഭയിലെ നാലാം വാർഡിലെയും, രണ്ടാം വാർഡിലെയും കമ്മ്യൂണിറ്റി കിച്ചണിലേയ്ക്കു സാമ്പത്തിക സഹായം നൽകുകയും ചെയ്തു.

പരിപാടികൾക്ക് യൂണിറ്റ് പ്രസിഡന്റ് ടി.എ റഹീം, സെക്രട്ടറി എബ്രഹാം സാം, ട്രഷറർ പി.ഡി ഷാജി, ജോൺ ജേക്കബ്, മുജീവ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.