ഓട്ടോറിക്ഷയില്‍ വെറുതെ ഒന്ന് പുറത്തിറങ്ങിയ യുവാവിനെക്കൊണ്ട് ബേക്കറി സാധനങ്ങള്‍ വാങ്ങിപ്പിച്ച് പൊലീസ്; എഎസ്ഐയും എസ്എച്ച്ഒയും ഒപ്പം ചെന്നു; ബിൽ വന്നപ്പോൾ യുവാവിന്റെ കയ്യിൽ നിന്ന് വെറുതേ പോയത് അഞ്ഞൂറിലധികം രൂപ
സ്വന്തം ലേഖകൻ
കോട്ടക്കല്‍: ലോക്ഡൗണില്‍ സ്വന്തം ഓട്ടോറിക്ഷയില്‍ വെറുതെ നഗരം ചുറ്റാൻ പുറത്തിറങ്ങിയതാണ് കോട്ടക്കൽ സ്വദേശിയായ യുവാവ്. പക്ഷേ പിന്നേ നടന്നത് കോമഡി സിനിമയെ വെല്ലുന്ന തഗ്.
എടരിക്കോട് പുതുപ്പറമ്ബ് റോഡിലായിരുന്നു രസകരമായ സംഭവം. സ്വന്തം വാഹനത്തിൽ ഒരു കാര്യവും ഇല്ലാതെ പുറത്തിറങ്ങിയതായിരുന്നു പ്രദേശവാസിയായ യുവാവ്.
പക്ഷേ, കറക്കം ചെന്ന് നിന്നതാകട്ടെ കോട്ടക്കല്‍ പൊലീസിന്റെ മുന്നിലും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോക്ക് ഡൗൺ സമയത്ത് എങ്ങോട്ടാണ് സഞ്ചാരം എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ല. ഒടുവില്‍ രക്ഷപ്പെടാന്‍ ബേക്കറി വാങ്ങാന്‍ വന്നതാണ് എന്നായി യുവാവിന്റെ മറുപടി.
അത് ശരി, എന്നാല്‍, വാങ്ങിക്കോളൂ ഞങ്ങളും കൂടെ വരാം എന്നായി എസ്.എച്ച്.ഒ ഹരിപ്രസാദും എസ്.ഐ കെ. അജിതും. ഇതോടെ തൊട്ടടുത്ത ബേക്കറി കടയിലേക്ക് എല്ലാവരും ചെന്നു.
അവശ്യമുള്ള സാധനങ്ങള്‍ ഓരോന്നായി യുവാവ് പറഞ്ഞു. ബില്‍ വന്നപ്പോള്‍ അഞ്ഞൂറോളം രൂപ. ഒരാഴ്ചക്കുള്ള സാധനങ്ങള്‍ ഇല്ലേയെന്ന് പൊലീസ്, ബേക്കറി വാങ്ങി യുവാവ് വീട്ടിലേക്ക്.
കോട്ടക്കല്‍, ഒതുക്കുങ്ങല്‍, എടരിക്കോട് തദ്ദേശങ്ങളിലെ പല വാര്‍ഡുകളും തീവ്രനിയന്ത്രണ മേഖലയിലാണ്. കഴിഞ്ഞദിവസം സമയപരിധി കഴിഞ്ഞിട്ടും തുറന്ന് പ്രവര്‍ത്തിച്ച ഹോട്ടലുകള്‍ക്ക് പിഴയിട്ടു. സമയപരിധി കഴിഞ്ഞിട്ടും ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത് പൊലീസിന് തലവേദനയാണ്. രാത്രി വൈകിയും ഭക്ഷണം വാങ്ങാന്‍ വരുന്നവരും ധാരാളമാണ്.