
സ്വന്തം ലേഖകൻ
നെന്മാറ : അയിലൂർ തെങ്ങുംപാടം- ഒലിപ്പാറ വനത്തിനോട് ചേർന്ന് തോടിനരികിൽ വൻതോതിൽ വ്യാജമദ്യ നിർമ്മാണത്തിന് സൂക്ഷിച്ച 800 ലിറ്റർ വാഷ് പാലക്കാട് ഡാൻസാഫ് സ്ക്വാഡും , നെന്മാറ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ടെത്തി നശിപ്പിച്ചു. വനമേഖലയിൽ കൃഷിയിടത്തോട് ചേർന്ന തോടിനരികിലാണ് ബാരലുകളിൽ വാഷ് സൂക്ഷിച്ചിരുന്നത്.

ലോക് ഡൗൺ സമയത്ത് വ്യാജമദ്യ നിർമ്മാണത്തിന് വേണ്ടി കരുതിയതാണ് വാഷ് . അയിലൂർ തെങ്ങുംപാടം- ഒലിപ്പാറ ഭാഗത്ത് ലോക് ഡൗൺ തുടങ്ങിയതിന് ശേഷം വ്യാജമദ്യ നിർമ്മാണവും വില്പനയും വർദ്ധിച്ചു വരികയായിരുന്നു. മദ്യ നിർമ്മാണം നടത്തിയവരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്വത്തിൽ ലഹരി നിർമ്മാണത്തിനും, വിൽപ്പനക്കുമെതിരെ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.
പാലക്കാട് ജില്ല പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈഎസ്.പി സി.ഡി ശ്രീനിവാസൻ , ആലത്തൂർ ഡി.വൈ.എസ്.പി സി.ആർ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
നെന്മാറ ഇൻസ്പെക്ടർ ദീപകുമാർ .എ , സീനിയർ സിവിൽ പൊലീസ് ഓഫീസർ മാധവൻ , സിവിൽ പൊലീസ് ഓഫീസർ സജന.വി.ആർ, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ സുനിൽ കുമാർ.ടി.ആർ, റഹിം മുത്തു, ആർ.കെ. കൃഷ്ണദാസ്, സൂരജ് ബാബു .യു, ദിലീപ് ,രജീദ്.ആർ പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.







