പുതിയ കെ.പി.സി.സി. അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കും; അന്തിമ പരിഗണനയില്‍ കെ.സുധാകരന്‍ മാത്രം; കേരളത്തിലെ കോണ്‍ഗ്രസിനെ ആര് നയിക്കുമെന്നറിയാൻ രണ്ട് ദിവസത്തെ കാത്തിരിപ്പ് മാത്രം

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

ഡല്‍ഹി: പുതിയ കെ.പി.സി.സി. അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിച്ചേക്കും. രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനമുണ്ടാകും എന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അന്തിമ പരിഗണനയില്‍ കെ.സുധാകരന്‍ മാത്രമാണുള്ളതെന്നാണ് അറിയാന്‍ കഴിഞ്ഞത്.

 

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സുധാകരനാണ് മുന്‍തൂക്കം. കൊടിക്കുന്നില്‍ സുരേഷിന്റെ പേരുയര്‍ന്നെങ്കിലും ഗ്രൂപ്പ് പിന്തുണ കിട്ടിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിവെച്ച സാഹചര്യത്തിലാണ് പകരക്കാരനെ നിശ്ചയിക്കുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി നാഥനില്ലാ കളരിയായി മാറിയിരിക്കകുയാണ്.

 

സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുമായി ആശയവിനിമയം നടത്തി യോഗ്യരായവരുടെ പട്ടിക തയ്യാറാക്കാനായിരുന്നു താരീഖ് അന്‍വറിന് ലഭിച്ച നിര്‍ദ്ദേശം. പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ സംസ്ഥാനത്തെ നേതാക്കളുമായി വേണ്ടത്ര കൂടിയാലോചന നടത്തിയില്ലെന്ന പരാതി നിലനില്‍ക്കുന്നതിനാല്‍ വിശദമായ ചര്‍ച്ച നടത്തിയ ശേഷമേ പുതിയ സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാവൂ എന്നാണ് ഹൈക്കമാന്റ് താരീഖ് അന്‍വറിന് നല്‍കിയിരുന്ന നിര്‍ദ്ദേശം.