
നന്മ വറ്റാത്ത മനുഷ്യ സ്നേഹത്തിൻ്റെ കരുതലുമായി വണ്ടൻപതാൽ ക്ലബ്
സ്വന്തം ലേഖകൻ
മുണ്ടക്കയം: നന്മ വറ്റാത്ത സ്നേഹത്തിൻ്റെ കരുതലും ഒരു വീടും ഒരു മനുഷ്യനും ഒറ്റയ്ക്കല്ല എന്ന സന്ദേശവുമായി വണ്ടൻപതാൽ ക്ലബ്ബ്.
വണ്ടന്‍പതാല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ഭക്ഷ്യക്കിറ്റ് വിതരണോത്ഘാടനം മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വികസനകാര്യക്ഷേമസമിതി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.വി അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വണ്ടന്‍പതാല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ 200ല്‍ പരം ആളുകൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം നടത്തി.
ജയിംസ് വെട്ടിമറ്റത്തില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബോബി കെ മാത്യു, ബെന്നി ചേറ്റുകുഴി, ഫൈസല്‍മോന്‍, മുഹമ്മദ് സാലി അമ്പഴതിനാല്‍, ജോൺസൺ അരിമറ്റംവയൽ, പി.കെ. സുധാകരന്‍ പുത്തന്‍പറമ്പില്‍, ഷാജഹാന്‍ മൗലവി, തങ്കപ്പന്‍ തുരുത്തേപ്പള്ളിയില്‍, സിജോ വെട്ടിക്കാട്ട്, സാജു പരുത്തിപ്പാറ, തങ്കച്ചന്‍ ചെരിവുപുറത്ത്, ഷാജി തെക്കേവയലില്‍, സുനില്‍ ചെരിപ്പാറയില്‍, അര്‍ജുന്‍ പരുത്തിപ്പാറ എന്നിവര്‍ സംസാരിച്ചു.