31 കോടി രൂപയുടെ ഫ്ലാറ്റ് സ്വന്തമാക്കി അമിതാഭ് ബച്ചന്‍; അയല്‍ക്കാരി സണ്ണി ലിയോൺ; സണ്ണിയുടെ ഫ്ലാറ്റിന് 16 കോടി; സര്‍ക്കാര്‍ സ്റ്റാംപ് ഡ്യൂട്ടി കുറച്ചത് മുതലാക്കി സെലിബ്രിറ്റികൾ 

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

മുംബൈ: 31 കോടി രൂപയ്ക്ക് ഡ്യൂപ്ലക്സ് ഫ്‌ളാറ്റ് സ്വന്തമാക്കി ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. അയല്‍ക്കാരി സണ്ണി ലിയോൺ.

27-28 നിലകളിലായി 5,184 ചതുരശ്ര അടി വലുപ്പമുള്ള ഫ്‌ളാറ്റാണ് ബച്ചന്‍ സ്വന്തമാക്കിയത്. 34 നിലയുള്ള കെട്ടിടത്തില്‍ ബച്ചന് 6 കാര്‍ പാര്‍ക്കിങ്ങുകളുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടി സണ്ണി ലിയോണിയെ കൂടാതെ സംവിധായകന്‍ ആനന്ദ് എല്‍. റായിയും ബച്ചന്റെ അയല്‍ക്കാരനാണ്.

സണ്ണി ലിയോണി 16 കോടി രൂപയ്ക്ക് 4365 ചതുരശ്ര അടി വലുപ്പമുള്ള ഫ്‌ലാറ്റും റായ് 25 കോടിക്ക് ഡ്യൂപ്ലക്സ് ഫ്‌ലാറ്റുമാണ് വാങ്ങിയത്.

അന്ധേരി വെസ്റ്റില്‍ അറ്റ്ലാന്റിസ് കെട്ടിടത്തില്‍ വാങ്ങിയ ഫ്‌ലാറ്റിന് 62 ലക്ഷം രൂപയാണ് ബച്ചന്‍ സ്റ്റാംപ് ഡ്യൂട്ടി അയച്ചത്. ഇടപാട് ഡിസംബര്‍ 31-ന് നടത്തിയതിനാല്‍ സ്റ്റാംപ് ഡ്യൂട്ടി ഇനത്തില്‍ 90 ലക്ഷത്തില്‍പ്പരം രൂപ ലാഭമുണ്ടായി.

ലോക്ഡൗണിനെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തുണ്ടായ മാന്ദ്യം മറി കടക്കാന്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സ്റ്റാംപ് ഡ്യൂട്ടി 5 ശതമാനത്തില്‍നിന്നു 3 ശതമാനമായി കുറച്ചിരുന്നു. ഡിസംബര്‍ 31 വരെയായിരുന്നു ഇത്. ഈ കാലത്ത് ഫ്‌ളാറ്റ് വാങ്ങിയതിനാലാണ് ഇത്രയധികം രൂപ ഡ്യൂട്ടി ഇനത്തില്‍ ലാഭിച്ചത്.

 

2020 സെപ്റ്റംബര്‍-ഡിസംബര്‍ കാലത്ത് 3 ശതമാനവും 2021 ജനുവരി-മാര്‍ച്ച് കാലത്ത് 2 ശതമാനവും ആയിരുന്നു ഡ്യൂട്ടി ഇളവ്. അക്കാലത്തു സ്വത്ത് റജിസ്ട്രേഷനു വന്‍ തിരക്കായിരുന്നു. തിരക്ക് ഒഴിവാക്കാന്‍ ഡ്യൂട്ടി മാത്രം അടയ്ക്കാനും റജിസ്ട്രേഷന്‍ ജൂലൈ 31ന് അകം നടത്താനും സര്‍ക്കാര്‍ അനുവദിച്ചിരുന്നു.