
കൊവിഡിനിടയിലും വ്യാജൻ; വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നല്കിയ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർക്ക് സസ്പെൻഷൻ
സ്വന്തം ലേഖകൻ
കരുനാഗപ്പള്ളി: കൊവിഡിനിടയിലും വ്യാജനെത്തി. ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന പരാതിയില്‍ ആരോഗ്യവകുപ്പ് നടത്തിയ പ്രാഥമികാന്വേഷണ ത്തെ തുടർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ സസ്പെന്‍ഡ് ചെയ്തു.
ഗൈനക്കോളജി വിഭാഗത്തിലെ ഡോ. സീമയെ ആണ് സംസ്ഥാന ആരോഗ്യ ഡയറക്ടറേറ്റിൻ്റെ നിര്‍ദേശത്തെ തുടർന്ന് സസ്പെന്‍ഡ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയില്‍ ലഭിച്ച പരാതി ജില്ല മെഡിക്കല്‍ ഓഫിസര്‍ക്കും ഡയറക്ടറേറ്റിനും കൈമാറുകയായിരുന്നു.
ഡയറക്ടറേറ്റില്‍ നിന്നുള്ള നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ ഇവര്‍ 2010ല്‍ ബിരുദാനന്തര ബിരുദം നേടി എന്ന് അവകാശപ്പെടുന്ന മഹാരാഷ്ട്രയിലെ കോളജില്‍ പഠിച്ചിട്ടില്ല എന്ന് വ്യക്തമായതിനെ തുടര്‍ന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു എന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.