Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

ചെന്നൈ: പ്രമുഖ സ്വകാര്യ സ്‌കൂളിലെ അധ്യാപകന്‍ തോര്‍ത്ത് മാത്രം ഉടുത്ത് ഓണ്‍ലൈന്‍ ക്ലാസിലെത്തിയതായി പരാതി. പത്മശേഷാദ്രി ബാലഭവന്‍ ഗ്രൂപ്പിന്റെ കെ.കെ നഗര്‍ സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകനായ രാജഗോപാലാണ് സഭ്യതയ്ക്ക് നിരക്കാത്ത രീതിയില്‍ ക്ലാസിലെത്തിയത്.

ചെന്നൈയിലെ സമ്പന്നരുടെയും സെലിബ്രിറ്റികളുടെയും മക്കള്‍ പഠിക്കുന്ന ഗ്രൂപ്പാണ് പത്മശേഷാദ്രി ബാലഭവന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ മോഡല്‍ കൃപാലി ഇന്‍സ്റ്റഗ്രാമില്‍ ഒരു പന്ത്രണ്ടാം ക്ലാസുകാരിയുടെ സന്ദേശം പങ്ക് വച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.

ക്ലാസിലുള്ള പെണ്‍കുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കുന്നതും അശ്ലീലസന്ദേശങ്ങള്‍ അയക്കുന്നതും ഇയാളുടെ പതിവാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

വിദ്യാര്‍ത്ഥിനികളോട് ശരീറ വര്‍ണ്ണന നടത്തുന്നതും ബീച്ചിലേക്കും പാര്‍ക്കിലേക്കും ക്ഷണിക്കുന്നതിനും ഇയാള്‍ മടി കാണിച്ചില്ല. പുറത്ത് പറഞ്ഞാല്‍ മാര്‍ക്ക് കുറയ്ക്കുമെന്നാണ് ഭീഷണി.

എംപി കനിമൊഴി, ജ്യോതിമണി എന്നിവരുടെ മുന്നില്‍ പരാതി എത്തിയതോടെ ഇയാള്‍ക്കെതിരെ കേസ് എടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

വിദ്യാഭ്യാസ വകുപ്പും പൊലീസും അന്വേഷണം തുടങ്ങി. ഈ സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെ നേരത്തെയും ആരോപണങ്ങള്‍ ഉണ്ടായിരുന്നു.