ആദ്യ ഏഴ് നമ്പര്‍ മുഖ്യമന്ത്രിക്കും ഘടകകക്ഷി മന്ത്രിമാര്‍ക്കും; 13ആം നമ്പർ ഇത്തവണ ആർക്കും വേണ്ട ; ഭാഗ്യക്കേടിന് പേരുകേട്ട 13ആം നമ്പർ കാറും മൻമോഹൻ ബംഗ്ലാവും ചോദിച്ചു വാങ്ങിയിട്ടുള്ള തോമസ് ഐസക്കും എം എ ബേബിയും ഇന്ന് കളത്തിലില്ല ; മന്ത്രിമാരുടെ വാഹന നമ്പറുകള്‍ ഇങ്ങനെ

ആദ്യ ഏഴ് നമ്പര്‍ മുഖ്യമന്ത്രിക്കും ഘടകകക്ഷി മന്ത്രിമാര്‍ക്കും; 13ആം നമ്പർ ഇത്തവണ ആർക്കും വേണ്ട ; ഭാഗ്യക്കേടിന് പേരുകേട്ട 13ആം നമ്പർ കാറും മൻമോഹൻ ബംഗ്ലാവും ചോദിച്ചു വാങ്ങിയിട്ടുള്ള തോമസ് ഐസക്കും എം എ ബേബിയും ഇന്ന് കളത്തിലില്ല ; മന്ത്രിമാരുടെ വാഹന നമ്പറുകള്‍ ഇങ്ങനെ

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: ഇന്ന് രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകള്‍ നടത്തിയത്. സത്യപ്രതിജ്ഞാ ഹാളിലേക്ക് 20 പേരും എത്തിയത് സ്വകാര്യ വാഹനത്തിലാണ്.

എന്നാല്‍, സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായ അവര്‍ ഗവര്‍ണറുടെ ചായ സല്‍കാരത്തിനായി പുറത്തേക്ക് ഇറങ്ങുമ്പോള്‍ അവരെ കാത്ത് സര്‍ക്കാര്‍ വാഹനങ്ങള്‍ പുറത്തുണ്ടായിരുന്നു. ഒന്നാം നമ്പര്‍ പിണറായി വിജയന് തന്നെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റവന്യു മന്ത്രി കെ.രാജന് രണ്ടാം നമ്പര്‍ വാഹനമാണ് ലഭിച്ചത്. മൂന്നാം നമ്പര്‍ വാഹനം റോഷി അഗസ്റ്റിനും, നാലാം നമ്പര്‍ വാഹനം എ. കെ. ശശീന്ദ്രനും ലഭിച്ചു. അഞ്ചാം നമ്പര്‍ വാഹനം ലഭിച്ചത് വി.ശിവന്‍കുട്ടിക്കാണ്.

ആറ് കെ. രാധാകൃഷ്ണനും ഏഴ് അഹമ്മദ് ദേവര്‍ കോവിലിനും എട്ട് ഗോവിന്ദന്‍ മാസ്റ്റര്‍ക്കും ഒന്‍പത് ആന്റണി രാജുവിനും 10 കെ.എന്‍.ബാലഗോപാലിനും

11 പി. രാജീവ്, 12 വി.എന്‍. വാസവന്‍ 14 -പി. പ്രസാദ്, 15 – കെ. കൃഷ്ണന്‍കുട്ടി, 16 – സജി ചെറിയാന്‍ 19 -ആര്‍. ബിന്ദു, 20 വീണ ജോര്‍ജ്, 22 -ചിഞ്ചുറാണി എന്നിവര്‍ക്കും ലഭിച്ചു. 13-ാം നമ്പര്‍ ആരും എടുക്കാന്‍ തയ്യാറായില്ല.

 

എം എ ബേബിയും തോമസ് ഐസക്കും മാത്രമാണ് 13 ആം നമ്പർ കാർ ഏറ്റെടുത്ത് അന്ധവിശ്വാസത്തെ വെല്ലുവിളിച്ചിട്ടുള്ളത്. തോമസ് ഐസക്ക് 13ാം നമ്പര്‍ കാർ എടുക്കുക മാത്രമല്ല, രാശിയില്ലാത്ത വീടെന്ന് പേരുകേട്ട മന്‍മോഹന്‍ ബംഗ്ലാവ് ഔദ്യോഗിക വസതിയാക്കുകയും ചെയ്തു.

(13ന്റെ രാശിക്കേടാണോ എന്നറിയില്ല,? എം.എ. ബേബി പിന്നെ കൊല്ലം ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റു !. ഐസക്കിന് ഇത്തവണ സീറ്റും കിട്ടിയില്ല. രണ്ടാളും സജീവ രാഷ്ട്രീയത്തിന് പുറത്താണ് )

 

 

Tags :