
സ്വന്തം ലേഖകൻ
തിരുവനന്തപുരം : വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒരു കിലോ 300 ഗ്രാം കഞ്ചാവുമായി നെടുമങ്ങാട് യുവാവ് പിടിയിൽ. നെടുമങ്ങാട് ലക്ഷം വീട് കോളനിയിൽ പുലിപാറ പറമ്പളിക്കോണം കിഴക്കുംകര പുത്തൻ വീട്ടിൽ സുന്ദരൻ്റെ മകൻ സാജനെ (ഉണ്ണി – 28) യാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
നെടുമങ്ങാട് പറണ്ടോട് ലക്ഷം വീട് കോളനിയ്ക്ക് സമീപം കഞ്ചാവ് വിൽപ്പന നടക്കുന്നതായി എക്സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് എക്സൈസ് സംഘം പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സമയത്ത് കോളനിയിൽ സാജൻ കഞ്ചാവ് വിൽക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രിവന്റീവ് ഓഫീസർമാരായ ശിഹാബ്ദീൻ, പ്രേമനാഥൻ, വനിതാ സിവിൽ എക്സൈസ് ഓഫിസർ ഷീജകുമാരി സിവിൽ എക്സൈസ് ഓഫിസർമമാരായ* സജിത്ത്, സജി അഖിൽദേവ്, സജീദ് ഡ്രൈവർ സുധീർ കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.



