Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

ചണ്ഡീഗഢ്: ബലാത്സംഗ കുറ്റത്തിന് തടവ് ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ (ഡി.എസ്.എസ്) തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന് ആശുപത്രിയില്‍ ലഭിക്കുന്നത് വി.വി.ഐ.പി ചികിത്സയെന്ന് റിപ്പോര്‍ട്ട് . രക്ത സമ്മര്‍ദത്തെക്കുറിച്ച് ഗുര്‍മീത് പരാതിപ്പെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റി പ്രത്യേക മുറിയും പരിചരണവും നല്‍കുകയായിരുന്നു. ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ തന്നെ ചികിത്സക്കായി തയാറാക്കിയിട്ടുണ്ട്.

ബുധനാഴ്ചയാണ് രക്ത സമ്മര്‍ദത്തെക്കുറിച്ച് ഗുര്‍മീത് ജയില്‍ അധികൃതരോട് പരാതിപ്പെട്ടത്. തുടര്‍ന്ന് ജയില്‍ ഡോക്ടര്‍മാര്‍ പരിശോധിക്കുകയും മെച്ചപ്പെട്ട പരിചരണത്തിനായി രോഹ്തകിലെ പി.ജി.ഐ.എം.എസിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരിയാനയിലെ സിര്‍സ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേരാ സച്ച സൗദ വിഭാഗത്തിന്റെ 53 കാരനായ മേധാവിയായ ഗുര്‍മീത് തന്റെ രണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്ത കേസിലാണ് തടവ് ശിക്ഷ അനുഭവിക്കുന്നത് . 2017 മുതല്‍ റോഹ്താക്കിലെ സുനാരിയ ജയിലില്‍ 20 വര്‍ഷത്തെയാണ് തടവ് ശിക്ഷ .

കോവിഡിന്റെ രണ്ടാം തരംഗം തുടരുന്ന രാജ്യത്ത് വൈദ്യസഹായം ലഭിക്കാതെ, ആശുപത്രിയില്‍ പ്രവേശനം ലഭിക്കാതെ ജനങ്ങള്‍ മരിച്ചുവീഴുമ്ബോഴാണ് ഗുര്‍മീതിന് വി.വി.ഐ.പി ചികിത്സ നല്‍കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.