
പോയിന്റ് പട്ടികയില്‍ ഒന്നാമത് ശിഖര്‍ ധവാന്‍; ഡല്‍ഹി ക്യാപിറ്റൽസിന്റെ കപ്പിത്താന്മാരായത് ഹെറ്റ്മ്യറും ധവാനും; പവര്‍പ്ലേയിലെ മികച്ച തുടക്കവും വിജയത്തേരിലേക്ക് അടുപ്പിച്ചു
സ്വന്തം ലേഖകൻ
കൊച്ചി: പഞ്ചാബ് കിംഗ്സ് നല്‍കിയ 167 റണ്‍സ് വിജയ ലക്ഷ്യം 17.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്.
പവര്‍പ്ലേയില്‍ പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് ക്യാപിറ്റൽസിന് നല്‍കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

22 പന്തില്‍ 39 റണ്‍സ് നേടിയ പൃഥ്വി ഷായെ ഹര്‍പ്രീത് ബ്രാര്‍ പുറത്താക്കിയെങ്കിലും 48 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുമായി സ്മിത്തും ധവാനും ടീമിനെ മുന്നോട്ട് നയിച്ചു.
22 പന്തില്‍ 24 റണ്‍സ് നേടിയ സ്മിത്തിനെ ഡല്‍ഹിയ്ക്ക് വേഗം നഷ്ടമായി.
സ്മിത്ത് പുറത്താകുമ്ബോള്‍ 7 ഓവറില്‍ 56 റണ്‍സായിരുന്നു ഡല്‍ഹിയുടെ വിജയ ലക്ഷ്യം.
14 റണ്‍സ് നേടിയ ഋഷഭ് പന്തിനെ ടീമിന് നഷ്ടമായെങ്കിലും 47 പന്തില്‍ 69 റണ്‍സുമായി ശിഖര്‍ ധവാനും 4 പന്തില്‍ 16 റണ്‍സ് നേടി ഷിമ്രണ്‍ ഹെറ്റ്മ്യറും ഡല്‍ഹി ക്യാപിറ്റൽസിന്റെ അനായാസ ജയം സാധ്യമാക്കി.
Third Eye News Live
0
Tags :