
കരഞ്ഞും തല മൊട്ടയടിച്ചും സീറ്റ് മേടിച്ചവർ എവിടെ?; പി ആര്‍ സോനയും ഷാനിമോള്‍ ഉസ്മാനും പത്മജയും മുന്‍മന്ത്രി പി.കെ ജയലക്ഷ്മിയും നിലംതൊടാതെ തോറ്റു; മഹിളകളും കോൺഗ്രസിനെ രക്ഷിച്ചില്ല
സ്വന്തം ലേഖകൻ
കൊച്ചി: തോല്‍ക്കുമെന്ന് ഉറപ്പുള്ള സീറ്റ് വനിതകൾക്ക് നല്‍കിയെന്നും വോട്ട് മറിച്ചു തോല്‍പ്പിച്ചുവെന്ന് ആരോപണം. ഇക്കുറി ഇരുപതു ശതമാനം സീറ്റില്‍ വനിതാ സ്ഥാനാര്‍ഥികള്‍ വേണമെന്ന ആവശ്യം മഹിളാ കോണ്‍ഗ്രസ് കെ.പി.സി.സി.ക്കു മുന്നില്‍ വെച്ചിരുന്നു.
കൊട്ടാരക്കരയില്‍ മത്സരിച്ച ആര്‍ രശ്മിയും, കൊല്ലത്ത് മത്സരിച്ച ബിന്ദു കൃ്ഷണയും കായംകുളത്ത് മത്സരിച്ച അരിത ബാബുവും വൈക്കത്ത് മത്സരിച്ച പി ആര്‍ സോനയും, അരൂരില്‍ മത്സരിച്ച ഷാനിമോള്‍ ഉസ്മാനും, തൃശൂരില്‍ മത്സരിച്ച പത്മജ വേണുഗോപാലും, തരൂര്‍ മത്സരിച്ച കെ.എം ഷീബയും, മാനന്തവാടിയില്‍ മത്സരിച്ച മുന്‍മന്ത്രി പി.കെ ജയലക്ഷമിയും വട്ടിയൂര്‍ക്കാവിലെ വീണ എസ് നായരും നിലംതൊടാതെ തോറ്റു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് അവര്‍8 പാര്‍ട്ടിവിടുകയും തലമുണ്ഡനം ചെയ്യുകയും ചെയ്തിരുന്നു. ഏറ്റുമാനൂരില്‍ അവര്‍ സ്വതന്ത്രയായി മത്സരിച്ചെങ്കിലും തോറ്റു.
കൊല്ലത്ത് മത്സരിക്കാനിരുന്ന ബിന്ദുകൃഷ്ണക്ക് അവസാനനിമിഷം സീറ്റ് നിഷേധിച്ചുവെന്ന അഭ്യൂഹങ്ങള്‍ വന്നതോടെ അവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. അതുകൊണ്ട് മാത്രമാണ് അവസാനം അവര്‍ക്ക് ആ സീറ്റ് ലഭിച്ചത്. എന്നിട്ടും മുകേഷിനോട് തോറ്റു.
കോഴിക്കോട് സൗത്തില്‍ മത്സരിച്ച നൂര്‍ബിന റഷീദും പരാജയത്തിെന്റ രുചി അറിഞ്ഞതോടെ യു.ഡി.എഫില്‍ വനിത എം.എല്‍.എ മാര്‍ ഇല്ലെന്ന് തന്നെ പറയാം.
പാറശാലയില്‍ മത്സരിച്ച കെ.പി.സി.സി സെക്രട്ടറികൂടിയായ അന്‍സജിത റസലാണ് പാറശാലയില്‍ മത്സരിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒമ്പതു പേരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയെങ്കിലും ആരും ജയിച്ചില്ല.
മഹിളാകോൺഗ്രസ്സും യുഡിഫിനു തുണയായില്ല എന്നതും പരാജയത്തിന് ആക്കം കൂട്ടുന്നു.