play-sharp-fill
മൂന്ന് കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കോവിഡ്; അതീവ ജാഗ്രതയില്‍ അധികൃതര്‍

മൂന്ന് കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കോവിഡ്; അതീവ ജാഗ്രതയില്‍ അധികൃതര്‍

സ്വന്തം ലേഖകന്‍

കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മൂന്ന് കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൗണ്ടിംഗ് സെന്ററില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ അതീവ ജാഗ്രതയിലാണ് അധികൃതര്‍.

കോഴിക്കോട് സൗത്തില്‍ മുസ്ലീംലീഗിന്റെ നൂര്‍ബീന റഷീദും ഐ എന്‍ എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലും തമ്മിലാണ് മുഖ്യമായി പോരാട്ടം. കനത്ത വെല്ലുവിളി ഉയര്‍ത്തി ബി ജെ പിയുടെ നവ്യഹരിദാസും മത്സരരംഗത്തുണ്ട്. രാവിലെ എട്ടുമണിമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

Tags :