രണ്ട് പ്രാവശ്യം ക്ഷയരോഗം വന്നു;കേള്‍വിക്കുറവിനും ഹെര്‍ണിയയ്ക്കും ശസ്ത്രക്രിയ ഉള്‍പ്പെടെ ചെയ്തത് ജില്ലാ ആശുപത്രിയില്‍; കേന്ദ്രം വാക്‌സിന് വില കൂട്ടിയെന്ന് കേട്ടപ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി; ഭാര്യയുടെ മരണശേഷം കിട്ടിയ ഗ്രാറ്റുവിറ്റി തുകയായ രണ്ട് ലക്ഷം രൂപയാണ് വാക്‌സിന്‍ ചലഞ്ചിന് സംഭാവനയായി നല്‍കിയത്; വൈറലായ ആ ബീഡിത്തൊഴിലാളിക്ക് പറയാനുള്ളത്

സ്വന്തം ലേഖകന്‍

കണ്ണൂര്: രണ്ടു ദിവസമായി മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ‘കനിവിന്റെ അക്കൗണ്ട് ഉടമ’യെ കണ്ടെത്തി. വാക്‌സിന് ചലഞ്ചിന്റെ ഭാഗമായി ആകെയുണ്ടായിരുന്ന ജീവിത സമ്പാദ്യമായ രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത് കണ്ണൂര് കുറുവ ചാലാടന്‍ ഹൗസിലെ ബീഡിത്തൊഴിലാളിയായ ജനാര്‍ദ്ദനനാണ്.

”ജന്മനാ കേള്‍വിക്കുറവുള്ള തനിക്ക് രണ്ട് ശസ്ത്രക്രിയ ജില്ലാആശുപത്രിയിലാണ് നടന്നത്. ഇപ്പോള്‍ ശ്രവണ സഹായി ഉപയോഗിച്ച് നന്നായി കേള്‍ക്കാം. ഹെര്ണിയ ശസ്ത്രക്രിയയും ചെയ്തു. രണ്ട് പ്രാവശ്യം ക്ഷയരോഗം വന്നു. അപ്പോഴെല്ലാം സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയാണെടുത്തത്. ഇപ്പോഴും ഗവ. ആശുപത്രിയില്‍ ചികിത്സ നടത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാക്‌സിന് കേന്ദ്രം വില കൂട്ടിയതറിഞ്ഞപ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അപ്പോഴാണ് ഭാര്യ രജനിയുടെ മരണശേഷം കിട്ടിയ ഗ്രാറ്റുവിറ്റി തുകയുടെ കാര്യം ഓര്‍ത്തത്. അടുത്ത ദിവസം തന്നെ ബാങ്കില്‍ ചെന്ന് അത് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാന്‍ പറഞ്ഞു.

മനുഷ്യ സ്‌നേഹമുള്ളവര്‍ക്കേ കമ്മ്യൂണിസ്റ്റാകാന് കഴിയൂ. ഞാന് നൂറ് ശതമാനം കമ്യൂണിസ്റ്റല്ല. പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ നല്കാന്‍ കഴിഞ്ഞാലേ നൂറ് ശതമാനം ആകൂ. എനിക്ക് അതിന് അവസരം ലഭിച്ചില്ലഇത് ആരും അറിയരുതെന്നാണ് ഞാന് ആഗ്രഹിച്ചത്. എനിക്ക് ഈ പബ്ലിസിറ്റിയും ആളും ബഹളവും ഒന്നും ഇഷ്ടല്ല, പക്ഷേ എങ്ങനനെയൊ എല്ലാരും അറിഞ്ഞു. ” ജനാര്‍ദ്ദനന്‍ പറഞ്ഞു.

കേരള ബാങ്ക് കണ്ണൂര്‍ മുഖ്യശാഖയിലെ ഉദ്യോഗസ്ഥന്‍ സി പി സൗന്ദര്‍ രാജന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജനാര്‍ദനന്റെ നന്മ പുറംലോകമറിഞ്ഞത്. നിരവധി ആളുകള്‍ പോസ്റ്റ് ഷെയര്‍ ചെയ്ത് രംഗത്തെത്തിയിരുന്നു.

Tags :